നിലവില്‍ ലോകകപ്പ് മത്സരങ്ങളുടെ ടിക്കറ്റോ ഹയ്യ കാര്‍ഡോ ഇല്ലാത്ത, ജി.സി.സി രാജ്യങ്ങളിലെ പൗരന്മാര്‍ക്കും പ്രവാസികള്‍ക്കും ഖത്തറില്‍ പ്രവേശിക്കാന്‍ അനുമതിയുണ്ട്. കരമാര്‍ഗവും വ്യോമ മാര്‍ഗവുമെല്ലാം ഇങ്ങനെ ഖത്തറിലെത്താം. 

റിയാദ്: ഖത്തറിലേക്ക് സ്വന്തം വാഹനങ്ങളില്‍ പോകാന്‍ ആഗ്രഹിക്കുന്ന ഗള്‍ഫ് രാജ്യങ്ങളിലെ പൗരന്മാരും പ്രവാസികളും യാത്രയ്ക്കായി മുന്‍കൂര്‍ പെര്‍മിറ്റ് എടുത്തിരിക്കണമെന്ന് സൗദി അറേബ്യയുടെ പബ്ലിക് സെക്യൂരിറ്റി വിഭാഗം അറിയിച്ചു. പെര്‍മിറ്റില്ലാതെ സൗദി - ഖത്തര്‍ അതിര്‍ത്തിയില്‍ എത്തുന്ന എല്ലാ വാഹനങ്ങളും തിരിച്ചയക്കുമെന്നും അറിയിപ്പില്‍ പറയുന്നു. പെര്‍മിറ്റെടുക്കാതെ എത്തിയ നിരവധിപ്പേര്‍ക്ക് ഖത്തറില്‍ പ്രവേശിക്കാന്‍ അനുമതി ലഭിക്കാതെ മടങ്ങിപ്പോകേണ്ടി വന്ന സാഹചര്യത്തിലാണ് അറിയിപ്പ്.

നിലവില്‍ ലോകകപ്പ് മത്സരങ്ങളുടെ ടിക്കറ്റോ ഹയ്യ കാര്‍ഡോ ഇല്ലാത്ത, ജി.സി.സി രാജ്യങ്ങളിലെ പൗരന്മാര്‍ക്കും പ്രവാസികള്‍ക്കും ഖത്തറില്‍ പ്രവേശിക്കാന്‍ അനുമതിയുണ്ട്. കരമാര്‍ഗവും വ്യോമ മാര്‍ഗവുമെല്ലാം ഇങ്ങനെ ഖത്തറിലെത്താം. എന്നാല്‍ സ്വന്തം വാഹനങ്ങളില്‍ ഖത്തറിലേക്ക് പോകുന്നവര്‍ക്ക് അതിനുള്ള മുന്‍കൂര്‍ അനുമതി വേണം. ഇതിന് പുറമെ സൗദി - ഖത്തര്‍ അതിര്‍ത്തിയില്‍ സ്വന്തം വാഹനങ്ങള്‍ പാര്‍ക്ക് ചെയ്‍ത ശേഷം ബസില്‍ ഖത്തറിലേക്ക് പോകാന്‍ ഉദ്ദേശിക്കുന്നവര്‍ പാര്‍ക്കിങ് റിസര്‍വേഷന്‍ എടുത്തിരിക്കണം. ഇതിന് പുറമെ സല്‍വ അതിര്‍ത്തി പോസ്റ്റില്‍ നിന്ന് ഖത്തറിലേക്ക് പോകാന്‍ ബസ് റിസര്‍വേഷന്‍ ഇല്ലാത്തവരുടെ വാഹനങ്ങളും അതിര്‍ത്തിയില്‍ നിന്ന് തിരിച്ചയക്കും. സ്വകാര്യ വാഹനങ്ങളില്‍ ഖത്തറിലേക്ക് പോകുന്നവര്‍ യാത്ര ചെയ്യുന്ന തീയ്യതിക്ക് കുറഞ്ഞത് 12 മണിക്കൂര്‍ മുമ്പെങ്കിലും പെര്‍മിറ്റ് വാങ്ങിയിരിക്കണമെന്ന് സൗദി പബ്ലിക് സെക്യൂരിറ്റി വിഭാഗം അറിയിച്ചു. 

Read also: പ്രവാസികള്‍ക്ക് ജാഗ്രത വേണം; മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് പനി ശക്തമാവുന്നുവെന്ന് മുന്നറിയിപ്പ്