റിയാദ്: സൗദി അറേബ്യയില്‍ വ്യോമാക്രമണം നടത്താന്‍ ലക്ഷ്യമിട്ട് ഹൂതികള്‍ അയച്ച ഡ്രോണ്‍ അറബ് സഖ്യസേന തകര്‍ത്തു. സൗദിയുടെ തെക്കന്‍ മേഖലയെ ലക്ഷ്യമിട്ടെത്തിയ ഡ്രോണ്‍ ബുധനാഴ്ചയാണ് അറബ് സഖ്യസേന തകര്‍ത്തത്. ലക്ഷ്യസ്ഥാനത്തെത്തുന്നതിന് മുമ്പ് സ്‌ഫോടക വസ്തുക്കള്‍ നിറച്ച ഡ്രോണ്‍ തകര്‍ക്കാന്‍ സഖ്യസേനയ്ക്ക് കഴിഞ്ഞതായി സേനാ വക്താവ് കേണല്‍ തുര്‍ക്കി അല്‍ മാലികി അറിയിച്ചു.