Asianet News MalayalamAsianet News Malayalam

കാണികളെ ആകർഷിക്കണം, സിനിമ ടിക്കറ്റ് ചാർജ് കുറയ്ക്കാനുള്ള തീരുമാനം; സൗദിയിലെ സിനിമാ തിയേറ്ററുകളിൽ തിരക്കേറി

സിനിമ ടിക്കറ്റ് ചാർജ്ജ്​ കുറയ്ക്കാനുള്ള തീരുമാനത്തിന് നിരവധി മാനങ്ങളുണ്ടെന്ന്​ സിനിമ അസോസിയേഷൻ എക്‌സിക്യൂട്ടീവ് ഡയറക്ടർ ഹാനി അൽമുല്ല പറഞ്ഞു.

audience increased in saudi cinema theatres
Author
First Published May 15, 2024, 5:00 PM IST

റിയാദ്: സൗദിയിൽ സിനിമാശാലകളിൽ കാഴ്​ചക്കാരുടെ എണ്ണത്തിൽ വൻ വർധവ്​. ​സ്ഥിരവും താത്കാലികവുമായ സിനിമാ തിയറ്ററുകൾ പ്രവർത്തിപ്പിക്കുന്നതിനുള്ള ലൈസൻസുകളുടെ ഫീസും സിനിമ ടിക്കറ്റ് ചാർജ്ജും കുറയ്ക്കാൻ ഫിലിം കമ്മീഷൻ തീരുമാനിച്ചതിനെ തുടർന്നാണിത്. സിനിമ കാണാനെത്തുന്നവരുടെ എണ്ണം 90 ശതമാനമായി ഉയർന്നതായാണ്​ വിലയിരുത്തൽ.

സിനിമ ടിക്കറ്റ് ചാർജ്ജ്​ കുറയ്ക്കാനുള്ള തീരുമാനത്തിന് നിരവധി മാനങ്ങളുണ്ടെന്ന്​ സിനിമ അസോസിയേഷൻ എക്‌സിക്യൂട്ടീവ് ഡയറക്ടർ ഹാനി അൽമുല്ല പറഞ്ഞു. കാണികളെ ആകർഷിക്കാനും സിനിമശാലയിലേക്ക് പോകാനും ഇത്  സഹായിക്കും. സമീപകാലത്തെ ചാർജ്ജിലെ കുറവ് സൗദി സമൂഹത്തിൽ സിനിമ കാഴ്ചയും സിനിമാറ്റിക് സംസ്​കാരവും ഉയർത്തും. തീരുമാനം സിനിമാ പ്രവർത്തകർക്ക് പൊതുവെ ഗുണകരമാണെന്നും അൽമുഅല്ല പറഞ്ഞു.

Read Also - പ്രവാസികൾക്ക് വലിയ ആശ്വാസം; ആകാശം കീഴടക്കാൻ വരുന്നൂ, 'ആകാശ എയറി'ന്‍റെ പുതിയ സര്‍വീസ്, ജൂലൈ 15 മുതൽ തുടങ്ങും

സൗദി സിനിമകളുടെ സിനിമാശാലകളിലെ തിരക്ക്​ 90 ശതമാനം എത്തിയതിന് ശേഷമാണ് ടിക്കറ്റ്​ കുറച്ചതിന്റെ ഫലം കണ്ടത്. ഉയർന്ന വരുമാനം നേടിയ ‘ശബാബ് അൽ-ബോംബ്, ഫിലിം സ്റ്റാർ, മന്ദൂബ് അൽലെയ്ൽ എന്നീ സിനിമകൾ പോലെ ഉയർന്ന വ്യൂവർഷിപ്പ് നിരക്കിൽ എത്തുന്നതിൽ സൗദി സിനിമകൾ ശ്രദ്ധേയമായ വിജയം നേടിയിട്ടുണ്ടെന്ന് അൽമുഅ്​ലം പറഞ്ഞു.

Asianet News Live


 

Latest Videos
Follow Us:
Download App:
  • android
  • ios