മനാമ: നാഷണൽ എമർജൻസി പ്ലാനിന്റെ ഭാഗമായി നാളെ ബഹ്റൈനിലെ വിവിധയിടങ്ങളിൽ അപായസൂചന മുന്നറിയിപ്പ് പരീക്ഷിക്കും. ബഹ്റൈൻ ആഭ്യന്തരമന്ത്രാലയമാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. നാളെ രാവിലെ 11 മണിവരെ ആരംഭിക്കുന്ന പരീക്ഷണം ഏകദേശം അരമണിക്കൂർ വരെ നീണ്ടു നിൽക്കുമെന്നാണ് റിപ്പോർട്ട്.

അപകട ഘട്ടങ്ങളിൽ സ്വീകരിക്കേണ്ട നടപടികളുടെ നവീകരണത്തിന്റെ ഭാ​ഗമായി കൂടിയാണ് അപായസൂചന മുന്നറിയിപ്പ് പരീക്ഷിക്കുന്നതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

 

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക.