1.057 കിലോഗ്രാം ഹെറോയിനും മറ്റൊരു വിഭാഗത്തില്‍പെട്ട 1.504 കിലോഗ്രാം മയക്കുമരുന്നുമാണ് പിടിച്ചെടുത്തത്. ഇവയുടെ ചിത്രങ്ങള്‍ കസ്റ്റംസ് അധികൃതര്‍ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ പുറത്തുവിട്ടു.

ദോഹ: ഖത്തറിലേക്ക് നിരോധിത വസ്‍തുക്കള്‍ കടത്താനുള്ള ശ്രമം കാര്‍ഗോ ആന്റ് പ്രൈവറ്റ് കസ്റ്റംസ് അധികൃതര്‍ തടഞ്ഞു. രാജ്യത്തേക്ക് ബാത്ത് ടബ്ബുകള്‍ കൊണ്ടുവന്ന ഒരു ഷിപ്‍മെന്റില്‍ ഒളിപ്പിച്ചാണ് മയക്കുമരുന്നുകള്‍ കൊണ്ടുവന്നത്. ഇന്നാല്‍ പരിശോധനയില്‍ പിടികൂടുകയായിരുന്നു 

1.057 കിലോഗ്രാം ഹെറോയിനും മറ്റൊരു വിഭാഗത്തില്‍പെട്ട 1.504 കിലോഗ്രാം മയക്കുമരുന്നുമാണ് പിടിച്ചെടുത്തത്. ഇവയുടെ ചിത്രങ്ങള്‍ കസ്റ്റംസ് അധികൃതര്‍ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ പുറത്തുവിട്ടു. രാജ്യത്തേക്ക് നിരോധിത വസ്‍തുക്കള്‍ കൊണ്ടുവരരുതെന്ന് നിരന്തരം മുന്നറിയിപ്പ് നല്‍കുന്ന കാര്യം കസ്റ്റംസ് ഓര്‍മിപ്പിച്ചു. ഇത്തരം ശ്രമങ്ങള്‍ പിടികൂടാന്‍ പരിശീലനം സിദ്ധിച്ച ഉദ്യോഗസ്ഥരും അത്യാധുനിക ഉപകരണങ്ങളും കസ്റ്റംസിനുണ്ടെന്നും അധികൃതര്‍ പറഞ്ഞു. യാത്രക്കാരുടെ ശരീരഭാഷ നിരീക്ഷിച്ച് പോലും കള്ളക്കടത്ത് ശ്രമങ്ങള്‍ തടയാന്‍ സാധിക്കുമെന്നും അധികൃതര്‍ പറഞ്ഞു.