ബഹ്റൈനിൽ താമസിക്കുന്ന മലയാളിക്കും സമ്മാനം.
ബിഗ് ടിക്കറ്റിന്റെ മെയ് മാസത്തിലെ അവസാന വീക്കിലി ഇ-ഡ്രോയിലെ വിജയികളെ പ്രഖ്യാപിച്ചു. നാലു വിജയികൾ ചേർന്ന് 100,000 ദിർഹം പങ്കിട്ടു. ജൂണിൽ പുതിയ പ്രൊമോഷനുകളും പുതിയ സമ്മാനങ്ങളുമാണ് ഉപയോക്താക്കളെ കാത്തിരിക്കുന്നത്.
ഇത്തവണത്തെ വിജയികളിൽ ഒരു മലയാളിയുമുണ്ട്. ബഹ്റൈനിൽ താമസിക്കുന്ന സെയിൽസ്മാനായ അനസ് വാഴയിലാണ് വിജയി. പത്ത് സുഹൃത്തുക്കൾക്കൊപ്പം കഴിഞ്ഞ മൂന്നു വർഷമായി അദ്ദേഹം ബിഗ് ടിക്കറ്റിൽ പങ്കെടുക്കുന്നുണ്ട്.
“വളരെ സന്തോഷം തോന്നുന്നു. ഞങ്ങൾ എല്ലാവർക്കും ഇതൊരു മനോഹരമായ നിമിഷമാണ്.” – അനസ് പറയുന്നു.
സമ്മാനത്തുക തുല്യമായി വീതിക്കാനാണ് സംഘം തീരുമാനിച്ചിരിക്കുന്നത്.
ഈ ആഴ്ച്ചയിലെ രണ്ടാമത്തെ വിജയി ചെന്നൈയിൽ നിന്നുള്ള ജയ്ഗണേഷ് മോഹൻ ആണ്. ദുബായിലാണ് കഴിഞ്ഞ പത്തു വർഷമായി അദ്ദേഹം താമസിക്കുന്നത്.
സഹപ്രവർത്തകരായ 11 പേർക്കൊപ്പമാണ് അദ്ദേഹം ബിഗ് ടിക്കറ്റിൽ പങ്കെടുക്കുന്നത്. ബിഗ് ടിക്കറ്റ് വാങ്ങുമ്പോൾ 11 എന്ന അക്കം ഉൾപ്പെടുത്താൻ ശ്രമിക്കാറുണ്ടെന്ന് അദ്ദേഹം പറയുന്നു.
“വളരെ സന്തോഷം. എനിക്കിത് വിശ്വസിക്കാനാകുന്നില്ല.” – വിജയി പറഞ്ഞു.
മുംബൈയിൽ നിന്നുള്ള തേജൽ പട്നിയാണ് മറ്റൊരു വിജയി. കഴിഞ്ഞ 49 വർഷമായി അദ്ദേഹം കുടുംബത്തോടൊപ്പം ദുബായിൽ താമസിക്കുകയാണ്.
രണ്ടു വർഷം മുൻപാണ് അദ്ദേഹം ബിഗ് ടിക്കറ്റിൽ പങ്കെടുക്കാൻ തുടങ്ങിയത്. ആദ്യമായാണ് തേജൽ വിജയിക്കുന്നതും.
13 വയസ്സുകാരിയായ മകളാണ് ടിക്കറ്റ് തെരഞ്ഞെടുത്തത് എന്ന് അദ്ദേഹം പറയുന്നു. 13 എന്ന അക്കവും ഉൾപ്പെടുത്തിയാണ് നമ്പർ തെരഞ്ഞെടുത്തത്.
“കോൾ വന്നപ്പോൾ ഞാൻ ഉറക്കത്തിലായിരുന്നു. മിസ്ഡ് കോളുകൾ കണ്ടപ്പോൾ എനിക്ക് തോന്നിയതേയില്ല, ഞാൻ വിജയിച്ചു എന്ന്.” – തേജൽ പറഞ്ഞു.
ബെംഗലൂരുവിലുള്ള സോഫ്റ്റ് വെയർ എൻജിനീയറായ പാണ്ഡ്യൻ ആണ് നാലാമത്തെ വിജയി. നാല് വർഷം മുൻപുവരെ അദ്ദേഹം ദുബായിലായിരുന്നു താമസം. തനിച്ചാണ് അദ്ദേഹം ടിക്കറ്റുകൾ വാങ്ങുന്നത്.
ജൂണിൽ വലിയ സമ്മാനങ്ങളാണ് ബിഗ് ടിക്കറ്റ് നൽകുന്നത്. ഒരു ഭാഗ്യശാലിക്ക് 25 മില്യൺ ദിർഹം നേടാം. ജൂലൈ മൂന്നിനാണ് ഡ്രോ. അഞ്ച് പേർക്ക് 1 മില്യൺ ദിർഹം വീതം സമാശ്വാസ സമ്മാനം ലഭിക്കും.
വീക്കിലി ഡ്രോകളും നടക്കും. നാലു പേർക്ക് ഓരോ ആഴ്ച്ചയും 25000 ദിർഹം വീതം നേടാം.
ജൂണിൽ ബിഗ് ടിക്കറ്റ് എടുത്തവർക്ക് ദി ബിഗ് സ്പിൻ മത്സരത്തിൽ പങ്കെടുക്കാം. ജൂലൈ മൂന്നിന് ഇതിൽ മൂന്നു പേരെ തെരഞ്ഞെടുക്കും. ഇവർക്ക് ഓഗസ്റ്റ് മൂന്നിന് ഗെയിം കളിക്കാം. ഓരോരുത്തർക്കും 1 മില്യൺ ദിർഹം വരെ നേടാനുള്ള അവസരമുണ്ട്.
ഡ്രീം കാർ പ്രൊമോഷനും തുടരും. രണ്ട് വാഹനങ്ങളാണ് നേടാനാകുക. ജൂലൈ മൂന്നിനുള്ള ഡ്രോയിൽ ബി.എം.ഡബ്ല്യു എക്സ്6, ഓഗസ്റ്റിൽ മസെരാറ്റി ഗ്രെക്കാലെ എന്നിവയാണ് അവ.
