ഗവർണറേറ്റിലെ സിവിൽ ഡിഫൻസ്, ആംബുലൻസ് വകുപ്പിന്റെ അഗ്നിശമന സേനാംഗങ്ങൾ ഉടൻ സംഭവ സ്ഥലത്ത് എത്തുകയും തീ നിയന്ത്രണ വിധേയമാക്കുകയും ചെയ്തു.
മസ്കറ്റ്: ഒമാനിലെ അൽ-ദാഖിലിയ ഗവര്‍ണറേറ്റില്‍ തീപിടുത്തം. സമൈൽ വിലായത്തിലെ ഒരു കമ്പനിയുടെ വെയർ ഹൗസിനാണ് തീപിടിച്ചത്. ഗവർണറേറ്റിലെ സിവിൽ ഡിഫൻസ്, ആംബുലൻസ് വകുപ്പിന്റെ അഗ്നിശമന സേനാംഗങ്ങൾ ഉടൻ സംഭവ സ്ഥലത്ത് എത്തുകയും തീ നിയന്ത്രണ വിധേയമാക്കുകയും ചെയ്തു. തീപിടുത്തം മൂലം മറ്റ് അപകടങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.
റോഡ് മുറിച്ചുകടക്കുമ്പോൾ കാറിടിച്ച് പ്രവാസി മരിച്ചു, കൂടെയുള്ളയാൾക്ക് ഗുരുതര പരിക്ക്
റിയാദ്: റോഡ് മുറിച്ചുകടക്കുമ്പോൾ കാറിടിച്ച് മംഗലാപുരം സ്വദേശി മരിച്ചു. കൂടെയുണ്ടായിരുന്നയാൾക്ക് ഗുരുതരമായി പരിക്കേറ്റു. ബത്ഹക്ക് സമീപം ദബാബ് സ്ട്രീറ്റില്‍ വ്യാഴാഴ്ച വൈകീട്ട് 6.30- നുണ്ടായ സംഭവത്തിൽ ദക്ഷിണ കന്നഡ കൊട്ടേകാനി സ്വദേശി സിറാജുദ്ദീന്‍ (30) ആണ് മരിച്ചത്.
കൂടെയുണ്ടായിരുന്ന ഉപ്പള സ്വദേശി മുഹമ്മദ് അയാസിനെ സാരമായ പരിക്കുകളോടെ കിങ് ഫഹദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹൗസ് ഡ്രൈവറാണ് മരിച്ച സിറാജുദ്ദീൻ. മഗ്‌രിബ് നമസ്‌കാരത്തിന് മസ്ജിദിലേക്ക് പോകാനായി റോഡ് മുറിച്ചുകടക്കുമ്പോള്‍ അമിത വേഗതയിലെത്തിയ കാര്‍ രണ്ടുപേരെയും ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.
സിറാജുദ്ദീന്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു. മൃതദേഹം ശുമൈസി ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. കാസിം-സൈനബ ദമ്പതികളുടെ മകനാണ്. അനന്തര നടപടികളുമായി റിയാദ് കെ എം സി സി വെല്‍ഫയര്‍ വിങ് ചെയര്‍മാന്‍ സിദ്ദീഖ് തുവ്വൂര്‍ രംഗത്തുണ്ട്.
