സ്വദേശികള്‍ ഉള്‍പ്പെടെ നൂറിലേറെ ആളുകള്‍ ക്യാമ്പില്‍ പങ്കാളികളായി രക്തം ദാനം ചെയ്തു.
മസ്കറ്റ്: കൈരളി ആട്‌സ് ക്ലബ് ഒമാന്‍ റൂവി (Ruwi), വാദി കബീര്‍ കൂട്ടായ്മയുടെ സംയുക്താഭിമുഖ്യത്തില്‍ രക്തദാന ക്യാമ്പ് (blood donation camp) സംഘടിപ്പിച്ചു. റൂവി സ്ട്രീറ്റിലെ ഒമാനി സ്‌കൂളില്‍ വച്ച് നടന്ന ക്യാമ്പ് ബദര്‍ അല്‍ സമ ആശുപത്രിയിലെ മുതിര്‍ന്ന ഡോക്ടര്‍ ബഷീര്‍ ഉദ്ഘാടനം ചെയ്തു.
കൈരളി ജനറല്‍ സെക്രട്ടറി ബാലകൃഷ്ണന്‍, ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് ഒമാന്‍ കേരള വിഭാഗം കണ്‍വീനര്‍ സന്തോഷ്‌കുമാര്‍, കൈരളി നേതാക്കളായ റെജു മറക്കാത്ത്, റെജി ഷാഹുല്‍, കുഞ്ഞമ്പു, സ്‌കൂള്‍ ഡയരക്ടര്‍ ഖാലിദ് അല്‍ ഹാഷ്മി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.
നിലവിലെ കൊവിഡിന്റെ സാഹചര്യത്തില്‍ രക്തത്തിന് ദൗര്‍ലഭ്യം നേരിടുന്ന സമയത്ത് കൈരളി ഒമാന്‍ ബോഷര്‍ ബ്ലഡ് ബാങ്കുമായി സഹകരിച്ചു ഇത്തരം ഒരു ക്യാമ്പ് നടത്താന്‍ സാധിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്ന് സംഘാടകര്‍ അറിയിച്ചു. സ്വദേശികള്‍ ഉള്‍പ്പെടെ നൂറിലേറെ ആളുകള്‍ ക്യാമ്പില്‍ പങ്കാളികളായി രക്തം ദാനം ചെയ്തു.

പ്രവാസി ഹൗസ് ഡ്രൈവർമാർക്കും വീട്ടുജോലിക്കാർക്കും ലെവി ഏർപ്പെടുത്തുന്നു
സ്‍പോൺസുടെ ചതിയില്‍പെട്ട് നിയമക്കുരുക്കിലായ പ്രവാസി വനിത ഒടുവില്‍ നാട്ടിലേക്ക് മടങ്ങി
റിയാദ്: സൗദി അറേബ്യയില്‍ (Saudi Arabia) സ്‍പോൺസർ അന്യായമായി ഹുറൂബ് കേസിലാക്കി നിയമക്കുരുക്കിൽപ്പെട്ട കർണാടക സ്വദേശിനിക്ക് മലയാളി സാമൂഹിക പ്രവർത്തകർ (Malayali Social Workers) തുണയായി. ദമ്മാമിലെ നവയുഗം ജീവകാരുണ്യ പ്രവർത്തകരുടെ സഹായത്തോടെ നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങിയത് കർണാടക പുത്തൂർ സ്വദേശിനി സഫിയയാണ്.
നാലു വർഷം മുൻപാണ് സഫിയ ദമ്മാമിലെ ഒരു സൗദി പൗരന്റെ വീട്ടിൽ ജോലിക്ക് എത്തിയത്. രണ്ടു വർഷത്തോളം അവിടെ ജോലി ചെയ്തു. ആദ്യമൊക്കെ ശമ്പളം മാസാമാസം കിട്ടിയിരുന്നു. എന്നാൽ പിന്നീട് സ്‌പോൺസറുടെ സാമ്പത്തിക സ്ഥിതി മോശമായത് കാരണം, ശമ്പളം സമയത്തു കിട്ടാതെയായി. ഒടുവിൽ സ്‍പോൺസർ സഫിയയെ മറ്റൊരു സൗദി കുടുംബത്തിന് കൈമാറുകയായിരുന്നു. സ്‌പോൺസർഷിപ്പ് മാറ്റി എന്നായിരുന്നു സഫിയയോട് അയാൾ പറഞ്ഞത്. എന്നാൽ സഫിയ അറിയാതെ അവരെ ഹുറൂബ് (ഒളിച്ചോടിയ തൊഴിലാളി) സ്റ്റാറ്റസിൽ പെടുത്തുകയായിരുന്നു.
പുതിയ വീട്ടിൽ ഒരു വർഷത്തോളം നിന്ന ശേഷം, നാട്ടിൽ അവധിക്ക് പോകാൻ ആഗ്രഹം പ്രകടിച്ചപ്പോഴാണ്, താൻ ഹുറൂബിൽ ആണെന്ന് സഫിയ മനസ്സിലാക്കിയത്. തുടർന്ന് ആ കുടുംബക്കാർ സഫിയയെ ദമ്മാം വനിതാ അഭയ കേന്ദ്രത്തിൽ എത്തിച്ചു. അഭയകേന്ദ്രം അധികൃതർ അറിയിച്ചത് അനുസരിച്ചു അവിടെയെത്തിയ നവയുഗം ആക്ടിങ് പ്രസിഡന്‍റും ജീവകാരുണ്യ പ്രവർത്തകയുമായ മഞ്ജു മണിക്കുട്ടൻ സഫിയയുമായി സംസാരിച്ചു കാര്യങ്ങൾ മനസ്സിലാക്കുകയും അവരെ നാട്ടിൽ എത്തിക്കാനുള്ള ഉത്തരവാദിത്വം ഏറ്റെടുക്കുകയും ചെയ്തു.
മഞ്ജുവിന്റെയും നവയുഗം ജീവകാരുണ്യവിഭാഗത്തിന്‍റെയും ശ്രമഫലമായി ഓരോ നിയമക്കുരുക്കുകളും അഴിച്ചു. ഇന്ത്യൻ എംബസിയിൽ നിന്നും സഫിയക്ക് ഔട്ട് പാസ് വാങ്ങി നൽകി. ഒടുവിൽ വനിത അഭയകേന്ദ്രം അധികൃതരുടെ സഹായത്തോടെ ഫൈനൽ എക്സിറ്റും അടിച്ചു വാങ്ങി. നവയുഗത്തിന്റെ അഭ്യർത്ഥന മാനിച്ചു ചില കർണ്ണാടക സ്വദേശികൾ അവരുടെ ടിക്കറ്റ് സ്‍പോൺസർ ചെയ്തു. അങ്ങനെ നിയമനടപടികൾ പൂർത്തിയാക്കി, എല്ലാവർക്കും നന്ദി പറഞ്ഞു സഫിയ നാട്ടിലേയ്ക്ക് മടങ്ങി.
