കേച്ചേരി സ്വദേശി സുരേഷ് കുമാറിന്റെ മൃതദേഹമാണ് നാട്ടിലെത്തിച്ചത്
മസ്കറ്റ്: ഒമാനിൽ മരിച്ച തൃശ്ശൂർ സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു. കേച്ചേരി സ്വദേശി സുരേഷ് കുമാറിന്റെ മൃതദേഹമാണ് നാട്ടിലെത്തിച്ചത്. 58 വയസ്സായിരുന്നു. കഴിഞ്ഞ ബുധനാഴ്ചയാണ് ഒമാനിലെ ബഹ്ലക്കടുത്ത് ബിസിയയിൽ ഇദ്ദേഹം മരണപ്പെടുന്നത്. ഒമാൻ തൃശ്ശൂർ ഓർഗനൈസേഷന്റെ നേതൃത്വത്തിലാണ് മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പൂർത്തിയാക്കിയത്. മൃതദേഹം നാട്ടിലെത്തിക്കുന്നതിൽ സാമ്പത്തിക പ്രയാസങ്ങൾ നേരിട്ടതോടെയാണ് ഒമാൻ തൃശ്ശൂർ ഓർഗനൈസേഷൻ ഉത്തരവാദിത്തം ഏറ്റെടുത്തത്.
Add Asianetnews as a Preferred Source



