ജബല്‍ ശംസിലെ ഒരു ഗ്രാമത്തില്‍ പ്രവാസിയെ കാണാതായതെന്ന വിവരമാണ് തങ്ങള്‍ക്ക് ലഭിച്ചതെന്ന് ഒമാന്‍ സിവില്‍ ഡിഫന്‍സ് ആന്റ് അബുലന്‍സ് അതോരിറ്റി പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറയുന്നു.

മസ്‍കത്ത്: ഒമാനില്‍ കാണാതായിരുന്ന പ്രവാസിയുടെ മൃതദേഹം കണ്ടെത്തി. അല്‍ ദാഖിലിയ ഗവര്‍ണറേറ്റിലെ അല്‍ ഹംറ വിലായത്തിലായിരുന്നു സംഭവം. ഇവിടെയുള്ള ജബല്‍ ശംസിലെ ഒരു ഗ്രാമത്തില്‍ പ്രവാസിയെ കാണാതായതെന്ന വിവരമാണ് തങ്ങള്‍ക്ക് ലഭിച്ചതെന്ന് ഒമാന്‍ സിവില്‍ ഡിഫന്‍സ് ആന്റ് അബുലന്‍സ് അതോരിറ്റി പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറയുന്നു.

ഏഷ്യക്കാരനായ ഒരു പ്രവാസിയാണ് മരണപ്പെട്ടതെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ടെങ്കിലും ഇയാള്‍ ഏത് രാജ്യക്കാരനാണെന്ന് വ്യക്തമാക്കിയിട്ടില്ല. അല്‍ ഹംറ വിലായത്തിലെ ഒരു താഴ്‍വരയില്‍ നിന്നാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയതെന്നും ഒമാന്‍ സിവില്‍ ഡിഫന്‍സ് ആന്റ് അബുലന്‍സ് അതോരിറ്റി പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറയുന്നു.

Scroll to load tweet…

Read also: തൊഴിലുടമയെ കഴുത്തറുത്ത് കൊന്ന കേസില്‍ 30 വയസുകാരനായ പ്രവാസിക്ക് വധശിക്ഷ

സൗദി അറേബ്യയില്‍ ജോലി സ്ഥലങ്ങളില്‍ കുഴഞ്ഞുവീണ് രണ്ട് പ്രവാസികള്‍ മരിച്ചു
റിയാദ്: സൗദി അറേബ്യയില്‍ ജോലി സ്ഥലങ്ങളില്‍ കുഴഞ്ഞുവീണ് രണ്ട് മലയാളികള്‍ മരിച്ചു. മലപ്പുറം എടപ്പാൾ സ്വദേശി അബ്ദുൽ റസാഖും മലപ്പുറം കുറ്റിപ്പുറം കാലടി സ്വദേശി ഫിറോസുമാണ് ജിദ്ദയിലെ രണ്ട് സ്ഥലങ്ങളില്‍ ജോലിയ്‍ക്കിടെ കുഴഞ്ഞുവീണ് മരിച്ചത്. 

മലപ്പുറം എടപ്പാൾ കോലളമ്പ് സ്വദേശി അബ്ദുൽ റസാഖ് വെളുത്തേടത് വളപ്പിൽ (37) ആണ് മരണപ്പെട്ടവരില്‍ ഒരാള്‍. ദീർഘകാലം റിയാദിൽ ജോലി ചെയ്തിരുന്ന അബ്ദുൽ റസാഖ് ഒരു മാസം മുമ്പാണ് ജിദ്ദയിലേക്ക് ജോലി മാറി എത്തിയത്. ജിദ്ദ ബലദിയ സ്ട്രീറ്റിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ഒരു മാസമായി ജോലി ചെയ്യുകയായിരുന്നു. ജോലിക്കിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഭാര്യയും രണ്ടു മക്കളുമുണ്ട്‌. മൃതദേഹം ഹസ്സൻ ഗസ്സാവി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ജിദ്ദയിൽ ഖബറടക്കും.

മലപ്പുറം കുറ്റിപ്പുറം കാലടി സ്വദേശി ഫിറോസ് വടക്കാത്തു പറമ്പിൽ (42) ജിദ്ദയിൽ ജോലി സ്ഥലത്തു വെച്ചാണ് മരിച്ചത്. ഇന്നലെ രാത്രി എട്ടുമണിക്ക് ജോലിസ്ഥലത്ത് കുഴഞ്ഞു വീഴുകയായിരുന്നു. സ്വകാര്യ ജലവിതരണ കമ്പനിയിൽ ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് ജോലിയിൽ പ്രവേശിച്ചത്. ഭാര്യ സാജിത. നാല് പെൺകുട്ടികളുമുണ്ട്. മൃതദേഹം മഹജർ കിംഗ് അബ്ദുൽ അസീസ് ഹോസ്‍പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു. മൃതദേഹം ജിദ്ദയിൽ ഖബറടക്കുന്നതിനുവേണ്ട നടപടികൾ ജിദ്ദ കെ.എം.സി.സി വെൽഫെയർ വിങ്ങിന്റെ നേതൃത്വത്തിൽ നടന്നുവരുന്നു.

Read also: പ്രവാസികള്‍ക്ക് തൊഴില്‍ പെര്‍മിറ്റുകള്‍ വേഗത്തില്‍ ലഭ്യമാക്കാന്‍ നടപടി