Asianet News MalayalamAsianet News Malayalam

സൗദി അറേബ്യയില്‍ നിന്ന് പ്രാചീനയുഗത്തിലെ ഉപകരണങ്ങള്‍ കണ്ടെടുത്ത് ബ്രിട്ടീഷ് പര്യവേക്ഷക സംഘം

അറേബ്യൻ ഉപദ്വീപിന്റെ ഹൃദയഭാഗത്തേക്ക് നടത്തിയ യാത്രക്കിടെ വേട്ടയാടാൻ ഉപയോഗിച്ചിരുന്ന വിവിധ കല്ല് മഴുകൾ കണ്ടെത്തിയത്. 

British Excavating team found stone axes and other ancient utensils in Saudi Arabia afe
Author
First Published Feb 2, 2023, 9:13 PM IST

റിയാദ്: പ്രാചീനയുഗത്തിലെ കല്ലുകൊണ്ടുള്ള മഴുകൾ സൗദി അറേബ്യയിൽനിന്ന് കണ്ടെത്തി. അറേബ്യൻ മരുഭൂമിയിലൂടെയുള്ള യാത്രയ്ക്കിടെയാണ് ബ്രിട്ടീഷ് പര്യവേക്ഷകനായ മാർക്ക് ഇവാൻസിന്റെ നേതൃത്വത്തിലുള്ള പര്യവേഷണ സംഘം ശിലാ മഴുകൾ കണ്ടെത്തിയത്. അറേബ്യൻ ഉപദ്വീപിന്റെ ഹൃദയഭാഗത്തേക്ക് നടത്തിയ യാത്രക്കിടെ വേട്ടയാടാൻ ഉപയോഗിച്ചിരുന്ന വിവിധ കല്ല് മഴുകൾ കണ്ടെത്തിയത്. കൂടാതെ ഉപയോഗങ്ങൾ വ്യക്തമല്ലാത്തതും വളരെ പഴയ കാലത്തെ പഴക്കമുള്ളതുമായ മറ്റ് ഉപകരണങ്ങളും സംഘം കണ്ടെത്തിയിട്ടുണ്ട്.

ഈ കല്ലുകൾ പണ്ട് ആ പ്രദേശങ്ങളിൽ താമസിച്ചിരുന്നവരുടേതാണെന്ന് കരുതുന്നതായി ഇവാൻസ് പറഞ്ഞു. പര്യവേക്ഷക സംഘം റാനിയ പ്രവിശ്യക്ക് സമീപമുള്ള നഫുദ് സുബൈയിൽ നിന്ന് 500 കിലോമീറ്ററിലധികം താണ്ടി ഖിദ്ദിയ പർവതനിരകളിലൂടെ ‘ദർബ് അൽമൻഞ്ചൂർ’ വഴി യാത്ര തുടരുകയാണ്. ഖിദ്ദിയ പർവതനിരകളുടെ ഉയരങ്ങളിൽ നിന്ന് പർവതങ്ങളും മരൂഭൂമികളും താഴ്‌വരകളുമായി നീണ്ടുകിടക്കുന്ന റോഡാണിത്. ചരിത്രപരവും സാംസ്കാരികവും വിനോദസഞ്ചാരപരവുമായ പൈതൃകവും വഹിക്കുന്ന പ്രകൃതി മനോഹരമായ സ്ഥലങ്ങൾ അവയ്ക്കിടയിലുണ്ട്.

Read also: യുഎഇയില്‍ അനുമതിയില്ലാതെ പണപ്പിരിവ് നടത്തുന്നതിനെതിരെ കര്‍ശന മുന്നറിയിപ്പ്

താത്കാലിക തൊഴിൽ വിസക്കാർക്ക് ഇഖാമയും വർക്ക് പെർമിറ്റും വേണ്ട
റിയാദ്: സൗദിയിലേക്ക് താത്കാലിക തൊഴിൽ വിസയിൽ വരുന്നവർക്ക് ഇഖാമയും (റെസിഡൻറ് പെർമിറ്റ്) വർക്ക് പെർമിറ്റും വേണ്ടെന്ന് ഖിവ പ്ലാറ്റ്ഫോം വ്യക്തമാക്കി. ഒരാൾ ഉന്നയിച്ച ചോദ്യത്തിനുള്ള മറുപടിയിലാണ് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന് കീഴിലെ ഖിവ പ്ലാറ്റ്ഫോം ഇക്കാര്യം വ്യക്തമാക്കിയത്. അത്തരം വിസക്കാരെ രാജ്യത്തെ പ്രവാസിയായി പരിഗണിക്കില്ല. 

താത്കാലിക തൊഴിൽ വിസയിൽ വരുന്നയാൾക്ക് ഒരു നിശ്ചിത കാലയളവിൽ മാത്രമേ രാജ്യത്ത് ജോലി ചെയ്യാൻ അനുവാദമുണ്ടാവുകയുള്ളൂ. അത് നൽകുന്നത് സ്ഥാപനത്തിന്റെ നിതാഖാത് പദവിയെയും ബാധിക്കില്ല. സ്വദേശിവത്കരണം പാലിക്കുന്നത് ഉയർന്ന തോതിലെത്തുമ്പോൾ മാത്രമാണ് തത്കാലിക വിസകൾ നൽകാറ്. അത്തരം വിസകൾ സമാനമായ കാലയളവിൽ നീട്ടാനും സാധിക്കുമെന്നും ഖിവ പ്ലാറ്റ്ഫോം പറഞ്ഞു.

Read also: യുഎഇയിലെ വിസാ നിയമത്തില്‍ പുതിയ മാറ്റം; ദീര്‍ഘനാളായി നാട്ടില്‍ നില്‍ക്കുന്ന പ്രവാസികള്‍ക്ക് അനുഗ്രഹമാകും

Follow Us:
Download App:
  • android
  • ios