വിരണ്ടോടിയ കാളയുടെ തലയില്‍ മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച് യുവാവ് ആഞ്ഞടിക്കുകയായിരുന്നു. അടിയേറ്റയുടന്‍ കാള മുന്നോട്ട് കുതിച്ച് യുവാവിനെ കുത്തിമറിച്ചിടുകയും തൊഴിക്കുകയുമായിരുന്നു.
റിയാദ്: സൗദി അറേബ്യയിലെ തലസ്ഥാന നഗരമായി റിയാദിലെ അല്‍മുറബ്ബ ഡിസ്ട്രിക്ടില്‍ കാളയുടെ കുത്തേറ്റ് യുവാവിന് സാരമായി പരിക്കേറ്റു. വിരണ്ടോടി നടുറോഡില്‍ നിന്ന കാളക്ക് മുമ്പിലേക്ക് എത്തിയ യുവാവിനെയാണ് കാള കുത്തി മറിച്ചിട്ടത്.
വിരണ്ടോടിയ കാളയുടെ തലയില്‍ മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച് യുവാവ് ആഞ്ഞടിക്കുകയായിരുന്നു. അടിയേറ്റയുടന്‍ കാള മുന്നോട്ട് കുതിച്ച് യുവാവിനെ കുത്തിമറിച്ചിടുകയും തൊഴിക്കുകയുമായിരുന്നു. പലതവണ കാള യുവാവിനെ കുത്തി. ശേഷം സ്ഥലത്ത് നിന്ന് ഓടിപ്പോകുകയായിരുന്നു. യുവാവിനെ കാള കുത്തുന്ന ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. കുത്തേറ്റ് റോഡില്‍ കിടന്ന യുവാവിനെ കണ്ടുനിന്നവര്‍ ചേര്‍ന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു.
നിരോധിത ഗുളികകള്‍ കൈവശം വെച്ചതിന് ബഹ്റൈനില്‍ 48 വയസുകാരന്‍ അറസ്റ്റില്‍
ഗ്ലാസ് വൃത്തിയാക്കുന്നതിനിടെ ക്രെയിന്‍ തകരാറിലായി; 17-ാം നിലയില്‍ കുടുങ്ങിയ തൊഴിലാളികളെ രക്ഷപ്പെടുത്തി
മനാമ: ബഹ്റൈനില്‍ ക്രെയിന്‍ തകരാറിലായതിനെ തുടര്‍ന്ന് കെട്ടിടത്തിന്റെ 17-ാം നിലയില്‍ കുടുങ്ങിയ രണ്ട് ശുചീകരണ തൊഴിലാളികളെ രക്ഷപ്പെടുത്തി. ഡിപ്ലോമാറ്റിക് ഏരിയയിലായിരുന്നു സംഭവം. ഉയരം കൂടിയ കെട്ടിടത്തിന്റെ ഗ്ലാസ് വൃത്തിയാക്കുന്നതിനിടെയാണ് ക്രെയിന്‍ തകരാറിലായത്.
ഗ്ലാസ് വൃത്തിയാക്കാനായി തൊഴിാളികളെ ഉയരത്തിലേക്ക് എത്തിക്കാന്‍ ഉപയോഗിച്ച ക്രെയിന്‍ പാതിവഴിയില്‍ പണി മുടക്കുകയായിരുന്നു. ഇതിടെ സിവില്‍ ഡിഫന്‍സ് അധികൃതരെ വിവരമറിയിച്ചു. രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്തെത്തി ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് രണ്ട് പേരെയും സുരക്ഷിതരായി രക്ഷപ്പെടുത്തിയത്. സിവില്‍ ഡിഫന്‍സിന്റെ 29 ജീവനക്കാരും ഒന്‍പത് വാഹനങ്ങളുമാണ് സ്ഥലത്തെത്തിയത്.
കഞ്ചാവുമായി വിമാനത്താവളത്തില്‍ പിടിയിലായ പ്രവാസിക്ക് 10 വര്‍ഷം തടവ്
ക്യാപിറ്റല്‍ ഗവര്‍ണറേറ്റ് പൊലീസ്, റെസ്‍ക്യൂ പൊലീസ്, നാഷണല്‍ ആംബുലന്‍സ് എന്നിവയുടെ സംഘങ്ങളും സ്ഥലത്തെത്തിയിരുന്നു. രക്ഷാപ്രവര്‍ത്തനം സുരക്ഷിതമായി പൂര്‍ത്തിയാക്കുന്നതിനും തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാനും വേണ്ടി മൂന്ന് സംഘങ്ങളെ വിവിധ സ്ഥലങ്ങളില്‍ വിന്യസിച്ചിരുന്നതായി ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറയുന്നു.
