വസ്‍ത്രങ്ങള്‍ക്കിടയില്‍ ഒളിപ്പിച്ചായിരുന്നു ഇയാള്‍ കഞ്ചാവ് കൊണ്ടുവന്നതെന്ന് കേസ് രേഖകള്‍ പറയുന്നു. വിമാനത്താവളത്തിലെ എക്സ്റേ മെഷീനില്‍ ലഗേജ് പരിശോധിച്ചപ്പോള്‍ കഞ്ചാവ് കണ്ടെത്തി.

മനാമ: രണ്ടര കിലോഗ്രാം കഞ്ചാവുമായി ബഹ്റൈന്‍ അന്താരാഷ്‍ട്ര വിമാനത്താവളത്തില്‍ പിടിയിലായ പ്രവാസി ഇന്ത്യക്കാരന് 10 വര്‍ഷം ജയില്‍ ശിക്ഷ. 65 വയസുകാരനായ ഇന്ത്യക്കാരനാണ് കഴിഞ്ഞ ദിവസം ബഹ്റൈന്‍ ഹൈ ക്രിമിനല്‍ കോടതി ശിക്ഷ വിധിച്ചത്.

വസ്‍ത്രങ്ങള്‍ക്കിടയില്‍ ഒളിപ്പിച്ചായിരുന്നു ഇയാള്‍ കഞ്ചാവ് കൊണ്ടുവന്നതെന്ന് കേസ് രേഖകള്‍ പറയുന്നു. വിമാനത്താവളത്തിലെ എക്സ്റേ മെഷീനില്‍ ലഗേജ് പരിശോധിച്ചപ്പോള്‍ കഞ്ചാവ് കണ്ടെത്തി. വിപണിയില്‍ ഇതിന് 80,000 ദിനാര്‍ വില വരുമെന്നാണ് ഉദ്യോഗസ്ഥര്‍ കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ട്. വിമാനത്താവളത്തില്‍ വെച്ചുതന്നെ ഇന്ത്യക്കാരനെ അറസ്റ്റ് ചെയ്‍ത് തുടര്‍ നടപടികള്‍ക്ക് വിധേയനാക്കുകയായിരുന്നു.

Read also: ഗ്ലാസ് വൃത്തിയാക്കുന്നതിനിടെ ക്രെയിന്‍ തകരാറിലായി; 17-ാം നിലയില്‍ കുടുങ്ങിയ തൊഴിലാളികളെ രക്ഷപ്പെടുത്തി

എന്നാല്‍ ബാഗില്‍ മയക്കുമരുന്ന് ഉള്ളവിവരം തനിക്ക് അറിയില്ലായിരുന്നുവെന്ന് ഇയാള്‍ വാദിച്ചു. നാട്ടില്‍ വെച്ച് ഒരാള്‍ തന്ന സാധനങ്ങളായിരുന്നു അവയെന്നും ബഹ്റൈനിലുള്ള അയാളുടെ ബന്ധുവിന് കൊടുക്കാന്‍ ആവശ്യപ്പെട്ടതാണെന്നും പ്രതി പറഞ്ഞു. വസ്‍ത്രങ്ങള്‍ മാത്രമാണെന്നാണ് തന്നോട് പറഞ്ഞത്. 65 വയസുകാരനായ താന്‍ ഇന്നേ വരെ മയക്കുമരുന്ന് ഉപയോഗിച്ചിട്ടില്ലെന്നും നാട്ടില്‍ നിന്ന് പരിചയപ്പെട്ട ആള് തന്നുവിട്ട പാര്‍സലാണെന്നും ഇയാള്‍ പറഞ്ഞു. 

ഈ പ്രായത്തില്‍ മയക്കുമരുന്ന് കടത്തിയിട്ട് താന്‍ എന്ത് ചെയ്യാനാണെന്നും പ്രതി കോടതിയില്‍ അദ്ദേഹം ചോദിച്ചു. എന്നാല്‍ ഇത്തരം വാദങ്ങളൊന്നും കോടതി അംഗീകരിച്ചില്ല. പ്രതിക്കെതിരെ മതിയായ തെളിവുകളുണ്ടെന്ന് കണ്ടെത്തിയ കോടതി 10 വര്‍ഷം ജയില്‍ ശിക്ഷ വിധിച്ചു. ഒപ്പം 5000 ദിനാര്‍ പിഴയും വിധിച്ചിട്ടുണ്ട്. ശിക്ഷ പൂര്‍ത്തിയാക്കിയ ശേഷം ഇയാളെ രാജ്യത്തു നിന്ന് നാടുകടത്തണമെന്നാണ് വിധി.

Read also: ലൈംഗിക ബന്ധത്തിന് ക്ഷണിച്ച് യുവതിക്ക് വാട്സ്ആപില്‍ മെസേജ് അയച്ചു; പ്രവാസി അറസ്റ്റില്‍