ദമാം കെഎംസിസിയുടെ നേതൃത്വത്തിൽ നടന്ന പരിപാടി പ്രവാസികളുടെ ആരോഗ്യകരമായ ജീവിതത്തിലേക്ക് വെളിച്ചം വീശുന്നതായി മാറി. കിഴക്കൻ പ്രവിശ്യ കെഎംസിസിയാണ് 'സ്നേഹസാന്ദ്രം' എന്ന പേരിൽ ക്യാൻസർ ബോധവൽക്കരണ സംഗമം സംഘടിപ്പിച്ചത്
ദമാം: ക്യാൻസറിനെ അറിയുക, ക്യാൻസറിനെ ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെ ദമാമില്‍ അർബുദ ബോധവല്‍ക്കരണം സംഘടിപ്പിച്ചു. കിഴക്കൻ പ്രവിശ്യ കെഎംസിസിയായിരുന്നു സംഘാടകർ. ജനങ്ങളുടെ സംശയങ്ങൾക്ക് പ്രമുഖ കാൻസർ രോഗ വിദഗ്ധൻ ഡോക്ടർ വി പി ഗംഗാധരൻ പറഞ്ഞു.
ദമാം കെഎംസിസിയുടെ നേതൃത്വത്തിൽ നടന്ന പരിപാടി പ്രവാസികളുടെ ആരോഗ്യകരമായ ജീവിതത്തിലേക്ക് വെളിച്ചം വീശുന്നതായി മാറി. കിഴക്കൻ പ്രവിശ്യ കെഎംസിസിയാണ് 'സ്നേഹസാന്ദ്രം' എന്ന പേരിൽ ക്യാൻസർ ബോധവൽക്കരണ സംഗമം സംഘടിപ്പിച്ചത്. ജീവിത ശൈലിയിലുള്ള മാറ്റം രോഗത്തെ ക്ഷണിച്ചു വരുത്തും. പ്രവാസ ജീവിതത്തിനിടയിൽ ആരോഗ്യ സംരക്ഷണത്തിനായി സമയം കണ്ടെത്തുന്നവർക്ക് ആരോഗ്യമുള്ളവരായി ജീവിക്കാൻ കഴിയുമെന്ന് പ്രമുഖ കാൻസർ രോഗ വിദഗ്ധൻ ഡോക്ടർ വി പി ഗംഗാധരൻ പറഞ്ഞു.
രോഗത്തിന് കാരണമാകുന്ന തരത്തിൽ ജീവിത ശൈലിയിൽ വന്ന മാറ്റങ്ങളും കാൻസർ രോഗത്തെക്കുറിച്ചുള്ള അബദ്ധ ധാരണകളെയും സംബന്ധിച്ചുള്ള അജ്ഞതയകറ്റാൻ ഉതകുന്നതായിരുന്നു ബോധവൽക്കരണ സംഗമം. കെഎംസിസി പ്രസിഡന്‍റ് മുഹമ്മദ് കുട്ടി കോഡൂർ അധ്യക്ഷത വഹിച്ച ചടങ്ങ് ഡോ ടി പി മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ഖാദർ ചെങ്കള, ആലിക്കുട്ടി ഒളവട്ടൂർ തുടങ്ങിയവർ സംസാരിച്ചു.
Last Updated 20, Nov 2019, 12:31 AM IST