സിവില്‍ ഡിഫന്‍സ് അധികൃതര്‍ തീയണച്ചു. ആര്‍ക്കും പരിക്കില്ലെന്ന് സിവില്‍ ഡിഫന്‍സ് അറിയിച്ചു.

റിയാദ്: സൗദി തലസ്ഥാന നഗരമായ റിയാദിലെ അല്‍നുസ്ഹ ഡിസ്ട്രിക്ടില്‍ ഓടിക്കൊണ്ടിരുന്ന കാര്‍ കത്തിനശിച്ചു. സിവില്‍ ഡിഫന്‍സ് അധികൃതര്‍ തീയണച്ചു. ആര്‍ക്കും പരിക്കില്ലെന്ന് സിവില്‍ ഡിഫന്‍സ് അറിയിച്ചു.

Read Also -  വമ്പൻ റിക്രൂട്ട്മെന്‍റ്, ആയിരം തൊഴിലവസരങ്ങള്‍; ഇന്ത്യയിലടക്കം ഓപ്പണ്‍ ഡേ, അറിയിപ്പുമായി ഇത്തിഹാദ് എയർവേയ്സ്

സൗദി അറേബ്യയില്‍ വാഹനാപകടം; രണ്ട് വിദ്യാർഥികൾ ഉൾപ്പടെ അഞ്ചു മരണം

റിയാദ്: സൗദി അറേബ്യയുടെ ദക്ഷിണ പ്രവിശ്യയായ അസീറിലെ മഹായിലില്‍ പിക്കപ്പും വാട്ടര്‍ ടാങ്കറും കൂട്ടിയിടിച്ച് പിക്കപ്പ് യാത്രക്കാരായ രണ്ടു വിദ്യാര്‍ഥികളും മൂന്നു വിദേശികളും മരണപ്പെട്ടു. മരിച്ച വിദ്യാര്‍ഥികള്‍ സഹോദരങ്ങളാണ്.

ഇക്കൂട്ടത്തില്‍ ഒരാള്‍ ഇന്റര്‍മീഡിയറ്റ് രണ്ടാം ക്ലാസിലും രണ്ടാമന്‍ ഇന്റര്‍മീഡിയറ്റ് മൂന്നാം ക്ലാസിലുമാണ് പഠിക്കുന്നത്. അപകടത്തില്‍ പിക്കപ്പ് പൂര്‍ണമായും തകര്‍ന്നു. അസീര്‍ പ്രവിശ്യയിലെ തന്നെ രിജാല്‍ അല്‍മഇലുണ്ടായ മറ്റൊരു അപകടത്തില്‍ അധ്യാപകന്‍ മരണപ്പെട്ടു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം