സംഭവത്തില്‍ ആര്‍ക്കും പരിക്കില്ലെന്ന് സിവില്‍ ഡിഫന്‍സ് അറിയിച്ചു.
റിയാദ്: ഓടിക്കൊണ്ടിരിക്കെ റിയാദിൽ കാര്‍ കത്തിനശിച്ചു. നഗരത്തിലെ അല്‍ഖലീജ് ഡിസ്ട്രിക്ടിലാണ് ഓടുന്നതിനിടെ കാറിന് തീപിടിച്ചത്. സിവില്‍ ഡിഫന്‍സ് സംഘമെത്തി കാറിലെ തീയണച്ചു. കാറിലുണ്ടായിരുന്നവർ തീ കണ്ടപ്പോൾ തന്നെ നിർത്തി പുറത്തിറങ്ങി രക്ഷപ്പെട്ടിരുന്നു. അതുകൊണ്ട് തന്നെ ആര്‍ക്കും പരിക്കില്ലെന്ന് സിവില്‍ ഡിഫന്‍സ് അറിയിച്ചു. കാര്‍ പൂര്‍ണമായും കത്തിനശിച്ചു.
