അയൽ രാജ്യങ്ങളിലും സമാനമായ നീക്കങ്ങൾക്ക് ശേഷമാണ് കുവൈത്തിൽ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുന്നത്. ഒമാനിൽ 2025 ജനുവരി 7ന് കാരിഫോർ പ്രവർത്തനങ്ങൾ അടച്ചുപൂട്ടിയിരുന്നു.

DID YOU
KNOW
?
കാരിഫോർ ഗ്രൂപ്പ്
ഫ്രാൻസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു ഫ്രഞ്ച് ബഹുരാഷ്ട്ര റീട്ടെയിൽ, മൊത്തവ്യാപാര കോർപ്പറേഷനാണ് കാരിഫോർ ഗ്രൂപ്പ്.

കുവൈത്ത് സിറ്റി: കുവൈത്തിലെ എല്ലാ പ്രവർത്തനങ്ങളും അവസാനിപ്പിക്കുമെന്ന് പ്രശസ്ത സൂപ്പർ - ഹൈപ്പർമാർക്കറ്റ് ശൃംഖലയായ കാരിഫോർ ഔദ്യോഗികമായി സ്ഥിരീകരിച്ചു. പതിറ്റാണ്ടുകളായി നൽകിയ പിന്തുണയ്ക്കും രക്ഷാകർതൃത്വത്തിനും മാനേജ്മെന്‍റ് ആത്മാർത്ഥമായ നന്ദി പ്രകടിപ്പിക്കുന്നതായി ഉപഭോക്താക്കൾക്കുള്ള സന്ദേശത്തിൽ അറിയിച്ചു.

1995ൽ മാജിദ് അൽ ഫുട്ടൈം (എംഎഎഫ്) ആണ് കാരിഫോറിനെ ആദ്യമായി മിഡിൽ ഈസ്റ്റിലേക്ക് പരിചയപ്പെടുത്തിയത്. എക്സ്ക്ലൂസീവ് ഫ്രാഞ്ചൈസി അവകാശങ്ങൾ കൈവശം വച്ചിരിക്കുന്ന ഇവർ പിന്നീട് കുവൈത്ത് ഉൾപ്പെടെ നിരവധി പ്രാദേശിക വിപണികളിൽ പ്രവർത്തിച്ചു വരികയായിരുന്നു. കുവൈത്തിൽ കാരിഫോർ അടുത്ത കാലം വരെ തങ്ങളുടെ പ്രവർത്തനങ്ങൾ വികസിപ്പിച്ചു കൊണ്ടിരുന്നു. 2022 ഫെബ്രുവരിയിൽ ഖൈറാൻ പ്രദേശത്ത് എംഎഎഫ് അതിന്‍റെ ഒമ്പതാമത്തെ സൂപ്പർമാർക്കറ്റ് ഉദ്ഘാടനം ചെയ്തു. ഏകദേശം 15,000 പ്രാദേശികവും ഇറക്കുമതി ചെയ്തതുമായ ഇനങ്ങൾ ഉപഭോക്താക്കൾക്കായി ഒരുക്കിയിരുന്നു.

അയൽ രാജ്യങ്ങളിലും സമാനമായ നീക്കങ്ങൾക്ക് ശേഷമാണ് കുവൈത്തിൽ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുന്നത്. ഒമാനിൽ 2025 ജനുവരി 7ന് കാരിഫോർ പ്രവർത്തനങ്ങൾ അടച്ചുപൂട്ടിയിരുന്നു. തുടർന്ന് മജിദ് അൽ ഫുട്ടൈം അവതരിപ്പിച്ച പുതിയ റീട്ടെയിൽ ശൃംഖലയായ ഹൈപ്പർമാക്സ് ആരംഭിച്ചു. അതുപോലെ, 2025 സെപ്റ്റംബർ 14-ന് ബഹ്‌റൈനിൽ കാരിഫോർ അടച്ചുപൂട്ടി. പകരം എംഎഎഫ് ഹൈപ്പർമാക്‌സ് ബ്രാൻഡ് പുറത്തിറക്കി. ബഹ്‌റൈനിലെ പരിവർത്തനത്തിൽ പ്രാദേശിക പങ്കാളികൾ, വിതരണക്കാർ, ഏകദേശം 1,600 ജീവനക്കാർ എന്നിവർ ഉൾപ്പെടുന്നു.