ഹെഫ്‌ന താഴ്വരയില്‍ വെള്ളക്കെട്ടില്‍ അകപ്പെട്ട വാഹനത്തില്‍ കുടുങ്ങിയ നാലുപേരെ രക്ഷപ്പെടുത്തിയതായി സിവില്‍ ഡിഫന്‍സ് അറിയിച്ചു.
റിയാദ്: സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴയും ഇടിമിന്നലും. ഹായില്‍ മേഖലയില്‍ മഴയെ തുടര്‍ന്നുണ്ടായ വെള്ളക്കെട്ടില്‍ ഒരു കുട്ടി മുങ്ങി മരിച്ചു. താഴ്വരയിലെ ചതുപ്പിലുണ്ടാ വെള്ളക്കെട്ടില്‍ അകപ്പെട്ട കുട്ടിയെ സിവില്‍ ഡിഫന്‍സ് സംഘം പുറത്തെടുത്തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
മക്ക, മദീന, അല്‍ഖസീം, ഹാഫര്‍ അല്‍ ബാത്വിന്‍, റഫ്ഹ എന്നിവിടങ്ങളില്‍ മഴ ലഭിച്ചു. ശനിയാഴ്ച വൈകുന്നേരം ഹെഫ്‌ന താഴ്വരയില്‍ വെള്ളക്കെട്ടില്‍ അകപ്പെട്ട വാഹനത്തില്‍ കുടുങ്ങിയ നാലുപേരെ രക്ഷപ്പെടുത്തിയതായി സിവില്‍ ഡിഫന്‍സ് അറിയിച്ചു. താഴ്ന്ന പ്രദേശങ്ങളിലും മലഞ്ചെരിവുകളിലും നദീതീരങ്ങളിലും താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
അതേസമയം സൗദി അറേബ്യയില്‍ വ്യാഴം മുതല്‍ തിങ്കളാഴ്ച വരെ മിക്ക പ്രദേശങ്ങളിലും ഇടിമിന്നലിനും മഴയ്ക്കും സാധ്യതയുള്ളതായി നാഷണല്‍ സെന്‍റര്‍ ഫോര്‍ മെറ്റീരിയോളജി നേരത്തെ അറിയിപ്പ് നല്‍കിയിരുന്നു. സൗദിയിലെ നഗരങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്നും ആലിപ്പഴ വര്‍ഷവും ഉയര്‍ന്ന പൊടിയും ഉണ്ടായേക്കാമെന്നും ദൂരക്കാഴ്ച കുറയാന്‍ സാധ്യതയുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.
Read More - സൗദി കിരീടാവകാശിയുടെ ഇന്ത്യ സന്ദർശനം റദ്ദാക്കി
സൗദി മരുഭൂമിയില്‍ കാണാതായ കുട്ടിയെ കണ്ടെത്തി
റിയാദ്: സൗദി അറേബ്യയിലെ തബൂക്കില്‍ മരൂഭൂമിയില്‍ കാണാതായ ബാലനെ നീണ്ട തെരച്ചിലിനൊടുവില്‍ 24 മണിക്കൂറിന് ശേഷം കണ്ടെത്തി. ഓട്ടിസം ബാധിതനായ 12 വയസുകാരനെയാണ് കഴിഞ്ഞ ദിവസം മരുഭൂമിയില്‍ കാണാതെയായത്. പൊലീസും ഹൈവേ സുരക്ഷാ സേനയും സന്നദ്ധപ്രവര്‍ത്തകരും തെരച്ചിലില്‍ പങ്കെടുത്തു.
മരുഭൂമിയില്‍ ടെന്റടിച്ച് താമസിക്കാനായി എത്തിയ കുടുംബത്തിലെ 12 വയസുകാരനെ രാവിലെ കാണാതാവുകയായിരുന്നു. സമീപ പ്രദേശങ്ങളിലെല്ലാം തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനാവാതെ വന്നതോടെ കുടുംബം സുരക്ഷാ വകുപ്പുകളുടെ സഹായം തേടി. മരുഭൂമിയില്‍ കാണാതാവുന്നവര്‍ക്ക് വേണ്ടി തെരച്ചില്‍ നടക്കുന്ന സന്നദ്ധ സംഘമായ ഇന്‍ജാദിലെ നിരവധി പ്രവര്‍ത്തകരും തെരച്ചിലില്‍ പങ്കാളികളായി.
Read More - റെസ്‌റ്റോറന്റിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് ഒരാള്‍ക്ക് പരിക്ക്
ചെറിയ വിമാനങ്ങള്‍ ഉപയോഗിച്ചും പ്രദേശത്ത് നിരീക്ഷണം നടത്തിയിരുന്നു. ബാലനെ കാണാതായ പ്രദേശത്തിന് 19 കിലോമീറ്റര്‍ ചുറ്റളവില്‍ നടത്തിയ തെരച്ചിലില്‍ 12 മണിക്കൂറിന് ശേഷം കുട്ടിയെ കണ്ടെത്തുകയായിരുന്നു. ബാലനെ പിന്നീട് അധികൃതര്‍ ബന്ധുക്കള്‍ക്ക് കൈമാറി.
