Asianet News MalayalamAsianet News Malayalam

സൗദി കിരീടാവകാശിയുടെ ഇന്ത്യ സന്ദർശനം റദ്ദാക്കി

തിങ്കളാഴ്ച ആരംഭിക്കുന്ന ജി-20 ഉച്ചകോടിക്കിടെ മുഹമ്മദ് ബിൻ സൽമാനും മോഡിയും ബാലിയിൽ കൂടിക്കാഴ്ച നടത്തുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്.

saudi crown prince cancelled India visit
Author
First Published Nov 13, 2022, 7:35 PM IST

റിയാദ്: സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ ഇന്ത്യാ സന്ദർശനം റദ്ദാക്കി. ഇന്ത്യന്‍ മാധ്യങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ജി-20 ഉച്ചകോടിയിൽ സംബന്ധിക്കുന്നതിന് വേണ്ടി ഇന്തോനേഷ്യയിലേക്ക് തിരിക്കുന്ന മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ഇന്ന് ദൽഹിയിലെത്തുമെന്നും ഏതാനും മണിക്കൂറുകൾ ഔദ്യോഗിക സന്ദർശനം നടത്തുമെന്നുമായിരുന്നു നേരത്തെയുണ്ടായിരുന്നു അറിയിപ്പ്.

എന്നാൽ, സന്ദർശനം റദ്ദാക്കി. കിരീടാവകാശിയെ ഇന്ത്യയിലേക്ക് ക്ഷണിച്ച് വിദേശകാര്യമന്ത്രി എസ്. ജയശങ്കർ നേരത്തെ കത്തയച്ചിരുന്നു. അതേസമയം, തിങ്കളാഴ്ച ആരംഭിക്കുന്ന ജി-20 ഉച്ചകോടിക്കിടെ മുഹമ്മദ് ബിൻ സൽമാനും മോഡിയും ബാലിയിൽ കൂടിക്കാഴ്ച നടത്തുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്.

Read More -  എമർജൻസി വാഹനങ്ങളെ കടന്നുപോകാൻ അനുവദിക്കാത്തത് കുറ്റകൃത്യം; പിഴ ചുമത്തുമെന്ന് സൗദി ട്രാഫിക് വകുപ്പ്

സൗദി പൊതുനിക്ഷേപ ഫണ്ട് വിദേശ രാജ്യങ്ങളില്‍ അഞ്ച് കമ്പനികൾ സ്ഥാപിക്കുന്നു

റിയാദ്: നിക്ഷേപം ലക്ഷ്യമിട്ട് സൗദി പൊതുനിക്ഷേപ ഫണ്ട് (പി.ഐ.എഫ്) വിദേശ രാജ്യങ്ങളിൽ അഞ്ച് കമ്പനികൾ സ്ഥാപിക്കാനൊരുങ്ങുന്നു. റിയാദിൽ നടക്കുന്ന ഭാവി നിക്ഷേപ ഉച്ചകോടിയിലാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാൻ നടത്തിയത്. ജോർദാൻ, ബഹ്റൈൻ, സുഡാൻ, ഇറാഖ്, ഒമാൻ എന്നിവിടങ്ങളിലാണ് കമ്പനികൾ സ്ഥാപിക്കുന്നത്. 

Read More -  സൗദി അറേബ്യയിലെ മരുഭൂമിയില്‍ കാണാതായ ബാലനെ 24 മണിക്കൂറിന് ശേഷം കണ്ടെത്തി

കഴിഞ്ഞ ആഗസ്റ്റിൽ സൗദി ഈജിപ്ഷ്യൻ ഇൻവെസ്റ്റ്‌മെൻറ് കമ്പനി ആരംഭിച്ചതിന്റെ തുടർച്ചയാണിത്. വിവിധ മേഖലകളിലെ നിക്ഷേപ അവസരങ്ങൾ ലക്ഷ്യമിട്ടാണ് കമ്പനികൾ സ്ഥാപിക്കുന്നത്. നിക്ഷേപങ്ങളുടെ മൂല്യം 90 ശതകോടി റിയാൽ (24 ശതകോടി യു.എസ് ഡോളർ) വരെ എത്തിക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. അടിസ്ഥാന സൗകര്യ വികസനം, റിയൽ എസ്റ്റേറ്റ് വികസനം, ഖനനം, ആരോഗ്യ സംരക്ഷണം, സാമ്പത്തിക സേവനങ്ങൾ, ഭക്ഷ്യ-കൃഷി, ഉൽപ്പാദനം, ആശയവിനിമയം, സാങ്കേതികവിദ്യ, മറ്റ് തന്ത്രപ്രധാന മേഖലകൾ എന്നിവയുൾപ്പെടെ നിരവധി മേഖലകളിൽ ഈ പുതിയ കമ്പനികൾ നിക്ഷേപം നടത്തും.

Follow Us:
Download App:
  • android
  • ios