ഹൈസ്കൂൾ പരീക്ഷാ പേപ്പർ വാട്സാപ്പ് ഗ്രൂപ്പില്‍; പിടിയിലായതില്‍ പ്രവാസിയും, 10 വര്‍ഷം കഠിന തടവും വന്‍തുക പിഴയും
സെക്കണ്ടറി സ്‌കൂൾ പരീക്ഷയുടെ ചോദ്യപേപ്പറുകൾ ചോർത്തിയ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ ഇവർ വൻ തുക കൈപ്പറ്റിയെന്നാണ് റിപ്പോർട്ട്.

കുവൈത്ത് സിറ്റി: വാട്സാപ്പ് ഗ്രൂപ്പ് വഴി ഹൈസ്കൂൾ പരീക്ഷാ പേപ്പർ ചോർത്തിയ കേസിൽ ഒരു കുവൈത്തി പൗരനും ഒരു പ്രവാസിക്കും 10 വർഷത്തെ കഠിന തടവ് വിധിച്ച് കുവൈത്ത് കോടതി. രണ്ടുപേർക്കും 10 വർഷം വീതമാണ് തടവു ശിക്ഷ. ഇതിന് പുറമെ ഇവർ രണ്ടുപേരും കൂടി 482,000 കുവൈത്ത് ദിനാർ പിഴയും അടയ്ക്കണം. വാട്സാപ്പ് ഗ്രൂപ്പ് വഴിയാണ് ഇവർ പരീക്ഷാ ചോദ്യ പേപ്പർ ചോർത്തിയത്.
സെക്കണ്ടറി സ്‌കൂൾ പരീക്ഷയുടെ ചോദ്യപേപ്പറുകൾ ചോർത്തിയ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ ഇവർ വൻ തുക കൈപ്പറ്റിയെന്നാണ് റിപ്പോർട്ട്. അന്വേഷണത്തിൽ ഇതിന് പിന്നിൽ ഒരു സിറിയൻ പ്രവാസിയാണെന്ന് കണ്ടെത്തുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. പ്രതികൾ കുറ്റം സമ്മതിക്കുകയും ചെയ്തു. തുടർ നിയമ നടപടികൾക്കായി അവരെ ബന്ധപ്പെട്ട അധികൃതർക്ക് കൈമാറി.
Read Also - പ്രവാസി തൊഴിലാളികൾക്കായുള്ള സ്ഥലത്ത് റെയ്ഡ്, വന്‍ 'മദ്യക്കൂമ്പാരം', 11,500ലേറെ മദ്യക്കുപ്പികള്‍ പിടികൂടി
വ്യാപക പരിശോധന; ശ്രദ്ധിച്ചില്ലെങ്കിൽ 'പണികിട്ടും', ഒരാഴ്ചക്കിടെ 23,503 ട്രാഫിക് നിയമലംഘനങ്ങൾ
കുവൈത്ത്: കുവൈത്തിൽ ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്താൻ വ്യാപക പരിശോധന. ഒക്ടോബർ 28 മുതൽ ഒരാഴ്ച നടത്തിയ കർശന പരിശോധനകളിൽ 23,503 ഗതാഗത നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് പുറത്തുവിട്ട കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
79 നിയമലംഘകരെ പ്രോസിക്യൂഷന് കൈമാറി. ഇതിൽ 25 പേർ പ്രായപൂർത്തിയാകാത്തവരാണ്. ലൈസൻസില്ലാതെ വാഹനമോടിച്ചതിനാണ് ഇവരെ പിടികൂടിയത്. മറ്റ് 54 പേർ ഗുരുതര ഗതാഗത നിയമലംഘനങ്ങൾ നടത്തിയവരാണ്. ഇതിന് പുറമെ 120 വാഹനങ്ങളും മോട്ടോർസൈക്കിളുകളും പിടിച്ചെടുത്തു. 78 പിടികിട്ടാപ്പുള്ളികൾ, 12 താമസനിയമലംഘകർ എന്നിവരെ ഉൾപ്പെടെ അറസ്റ്റ് ചെയ്തു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...