ഖത്തറിലെ പ്രവാസി മലയാളി സംഗമത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തിലെ ക്ഷേമ പെൻഷൻ വർധനവ് ഉൾപ്പെടെയുള്ള ജനപ്രിയ പ്രഖ്യാപനങ്ങളെക്കുറിച്ച് സംസാരിച്ചു.
ദോഹ: കേരളത്തിലെ ജനപ്രീയ പ്രഖ്യാപനങ്ങളെ കുറിച്ച് ഖത്തറിലെ പ്രവാസികളെ അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ക്ഷേമ പെൻഷൻ വർധിപ്പിച്ചത് മുഖ്യമന്ത്രി പ്രത്യേകം എടുത്തുപറഞ്ഞു. സ്ത്രീ സുരക്ഷ പെൻഷൻ വലിയ ആഹ്ളാദത്തോടെ എല്ലാവരും ഏറ്റെടുത്തു. സ്ത്രീകൾ ആഹ്ളാദ പ്രകടനം നടത്തി. ഇത് നാടിന്‍റെ നന്മയ്ക്കാണ്. അഞ്ച് ലക്ഷം യുവതീ യുവാക്കൾക്ക് സഹായം നൽകാൻ പോകുന്നു.
ആശാ വർക്കർമാരുടെ പ്രതിമാസം ഓണറേറിയാം കൂട്ടി. പൊതുകടം കുറച്ചു. വികസിത രാഷ്ട്രങ്ങളിലെ മധ്യവർഗ വരുമാനമുള്ള രാഷ്ട്രങ്ങളുടെ നിലവാരത്തിൽ കേരളത്തെ എത്തിക്കും. മുന്നിൽ അസാധ്യമായി ഒന്നും ഇല്ലെന്നും ഒന്നും മുന്നോട്ട് പോക്കിന് തടസമല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഖത്തറിലെ ദോഹയിൽ ലോകകേരള സഭയും മലയാളം മിഷനും ചേർന്നു സംഘടിപ്പിക്കുന്ന പ്രവാസി മലയാളി സംഗമത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
അതേസമയം, ഖത്തർ അന്താരാഷ്ട്ര സഹകരണ സഹമന്ത്രിക്ക് 'ഷീൽഡ് ഓഫ് ഹ്യുമാനിറ്റി' മാനുഷികതാ പുരസ്കാരം മുഖ്യമന്ത്രി പിണറായി വിജയൻ സമ്മാനിച്ചു. മാനുഷിക മേഖലയിലെ പ്രവർത്തനങ്ങൾക്കുള്ള ആദരമായാണ് ബഹുമതി. ഖത്തറിലെ കേരളീയ സമൂഹത്തിന് നൽകുന്ന പിന്തുണയ്ക്കും മാനുഷിക പ്രവർത്തനങ്ങൾക്കും അദ്ദേഹം നന്ദി അറിയിച്ചു. ഖത്തറിലെത്തിയ മുഖ്യമന്ത്രി നിർണായകമായ കൂടിക്കാഴ്ചകളും പൂർത്തിയാക്കി.
ഖത്തറിന്റെ അന്താരാഷ്ട്ര സഹകരണ വകുപ്പ് സഹമന്ത്രി ഡോ. മറിയം ബിൻത് നാസർ അൽ മിസ്നദിനാണ് മുഖ്യമന്ത്രി പിണറായി വിജയൻ കൂടിക്കാഴ്ചയിൽ ബഹുമതി സമ്മാനിച്ചത്. ഇന്ത്യയ്ക്കും ഖത്തറിലെ കേരളീയ സമൂഹത്തിനും നൽകുന്ന പിന്തുണയും മാനുഷിക മേഖലയിൽ ഖത്തർ തുടരുന്ന പ്രവർത്തനങ്ങൾക്കുമാണ് ബഹുമതി. ഖത്തർ തുടരുന്ന മാനുഷിക പ്രവർകത്തനങ്ങളിലെ അഭിനന്ദനം മുഖ്യമന്ത്രി അറിയിച്ചു. ദുർബലരായവരെ സംരക്ഷിക്കാൻ നടത്തുന്ന പ്വർത്തനങ്ങൾക്കുള്ള നന്ദി സൂചകമായാണ് ബഹുമതിയെന്നും അറിയിച്ചു. ഇന്ത്യൻ അംബാസഡർ വിപുലും മന്ത്രി സജി ചെറിയാനും ചീഫ് സെക്രട്ടറി എ ജയതിലകും ഒപ്പമുണ്ടായിരുന്നു. രാവിലെ ഖത്തരിലെത്തിയ മുഖ്യമന്ത്രി ഖത്തർ ചേംബർ ആസ്ഥാനവും സന്ദർശിച്ചു. ഖത്തർ ചേംബർ ഫസ്റ്റ് വൈസ് ചെയർമാൻ മുഹമ്മദ് ബിൻ അഹമ്മദ് ബിൻ ത്വാർ മുഖ്യമന്ത്രിയെ സ്വീകരിച്ചു. ഇന്ത്യൻ അംബാസഡർ, ഖത്തറിലെ വ്യവസായ പ്രമുഖർ, വ്യവസായി എം.എ യൂസഫലി ഉൾപ്പടെയുള്ളവർ ഉണ്ടായിരുന്നു.


