റിയാദ്: കൊവിഡ് 19 പശ്ചാത്തലത്തിൽ അന്താരാഷ്ട്ര വിമാന സർവീസുകൾ നിർത്തിവെച്ചതിനാൽ സൗദിയിൽ കുടുങ്ങിയ ഇന്ത്യക്കാരുൾപ്പെടെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഉംറ തീർഥാടകരെ സ്വദേശങ്ങളിലേക്ക് തിരിച്ചയക്കാൻ തുടങ്ങി. വിവിധ വകുപ്പുകളുമായി സഹകരിച്ച് ഹജ്ജ്- ഉംറ മന്ത്രാലയമാണ് പ്രത്യേക വിമാന സർവീസ് ഏർപ്പെടുത്തി തീർഥാടകരെ സുരക്ഷിതമായി സ്വദേശങ്ങളിലെത്തിക്കുന്ന നടപടി ആരംഭിച്ചിരിക്കുന്നത്. 

Read more: ഗൾഫിൽ രോഗബാധിതർ പതിനായിരത്തി അഞ്ഞൂറ്, മരണം 71, വേതനം കുറയ്ക്കുന്നത് താൽക്കാലികമെന്ന് യുഎഇ

കഴിഞ്ഞ ഞായറാഴ്ച മുതലാണ് ഉംറ തീർഥാടകരുടെ വിസ കാലാവധി പുതുക്കി നൽകാൻ പാസ്പോർട്ട് വകുപ്പ് ആരംഭിച്ചത്. വിസകാലാവധി കഴിഞ്ഞ ഉംറ തീർഥാടകരെ നിയമാനുസൃതമായ പിഴകളിൽ നിന്നൊഴിവാക്കണമെന്ന് നേരത്തെ ഗവർമെൻറ് ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് തിരിച്ചുപോകാത്തവർക്ക് പിഴകളിൽ നിന്നൊഴിവാകുന്നതിനും മടക്കയാത്ര നടപടികൾക്ക് പേരുകൾ റജിസ്റ്റർ ചെയ്യാനും ഹജ്ജ് മന്ത്രാലയം പ്രത്യേക പോർട്ടൽ ഒരുക്കുകയും ചെയ്തിരുന്നു. 

Read more: സൗദിയിൽ പുതിയ പ്രവാസികൾക്ക് ഇഖാമ ഫീസ് അടയ്ക്കാൻ മൂന്നുമാസത്തെ സാവകാശം

അതിൽ റജിസ്റ്റർ ചെയ്തവരെയാണ് ഇപ്പോൾ നാട്ടിലേക്ക് അയച്ചുകൊണ്ടിരിക്കുന്നത്. ഏകദേശം 2000 തീർഥാടകർ തിരിച്ചുപോകാൻ കഴിയാതെ പുണ്യഭൂമിയിലുണ്ടെന്ന് നേരത്തെ ഹജ്ജ്- ഉംറ മന്ത്രി വ്യക്തമാക്കിയിരുന്നു. 

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക