ദുബായ്: വന്ദേഭാരത് ദൗത്യത്തിന്റെ നാലാംഘട്ടം നാളെ തുടങ്ങും. ഇരുപത്തിയഞ്ച് രാജ്യങ്ങളിൽ നിന്നായി 495 വിമാനങ്ങളാണ് ഈ ഘട്ടത്തിൽ സർവ്വീസ് നടത്തുന്നത്. 168 വിമാനങ്ങളാണ് കേരളത്തിലേക്ക് ഉള്ളത്. കൂടുതലും യുഎഇയിൽ നിന്നാണ്. കേരളത്തിലേക്ക് ഏറ്റവും കൂടുതൽ സർവ്വീസുള്ളതും നാലാംഘട്ടത്തിലാണ്. 

ഒന്നാംഘട്ടത്തിൽ പതിനേഴും രണ്ടാംഘട്ടത്തിൽ നാൽപ്പത്തിയഞ്ചും മൂന്നാംഘട്ടത്തിൽ എഴുപത്തിയാറും സർവ്വീസുകളാണ് വന്ദേഭാരതിൽ കേരളത്തിലേക്ക് ഉണ്ടായിരുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ വിമാനങ്ങൾ നാലാം ഘട്ടത്തിന്റെ ഭാഗമാക്കുമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചു. സ്വകാര്യ വിമാനങ്ങൾ കൂടുതലായി ഈ ഘട്ടത്തിൽ സർവ്വീസ് നടത്തുന്നുണ്ട്. 

Read more: വന്ദേ ഭാരത് നാലാം ഘട്ടത്തില്‍ മസ്കറ്റിൽ നിന്നും കൂടുതൽ വിമാനങ്ങൾ പ്രഖ്യാപിച്ചു

ഇതുവരെ 1,65,000ത്തിലേറെ ഇന്ത്യക്കാരെ ദൗത്യത്തിന്റെ ഭാഗമായി തിരികെ എത്തിച്ചതായി വ്യോമയാന മന്ത്രാലയം വ്യക്തമാക്കി.

Read more: ശ്വാസകോശ സംബന്ധമായ അസുഖം മൂലം പ്രവാസി മലയാളി മരിച്ചു