റിയാദ്: സൗദി അറേബ്യയില്‍ കൊവിഡ് രോഗികളുടെ ഇരട്ടി രോഗമുക്തരുടെ പ്രതിദിനകണക്കാണ് വെള്ളിയാഴ്ചയും പുറത്തുവന്നത്. 2566 പേര്‍ സുഖംപ്രാപിച്ചപ്പോള്‍ പുതുതായി രോഗം സ്ഥിരീകരിച്ചത് 1383 പേര്‍ക്ക് മാത്രമാണ്. എന്നാല്‍ മരണനിരക്ക് ഒരുപോലെ തുടരുകയാണ്. 35 മരണം കഴിഞ്ഞ 24 മണിക്കൂറിനിടെ കണക്കിലുള്‍പ്പെട്ടു. ഇതോടെ രാജ്യത്തെ ആകെ മരണസംഖ്യ 3338 ആയി.

1.1 ശതമാനമാണ് രാജ്യത്തെ മരണനിരക്ക്. റിയാദ് 1, ജിദ്ദ 8, മക്ക 7, ദമ്മാം 1, ഹുഫൂഫ് 4, ത്വാഇഫ് 5, ബുറൈദ 1,  നജ്‌റാന്‍ 1, ബീഷ 2, അറാര്‍ 2, സകാക 1, അല്ലൈത് 1, അല്‍മജാരിദ 1 എന്നിവിടങ്ങളിലാണ് പുതുതായി മരണം റിപ്പോര്‍ട്ട് ചെയ്തത്. ഇതുവരെ രോഗം സ്ഥിരീകരിച്ച 295902 പേരില്‍ 262959 പേരും സുഖം പ്രാപിച്ചതോടെ രാജ്യത്തെ രോഗമുക്തി നിരക്ക് 88.9 ശതമാനമായി ഉയര്‍ന്നു. രോഗികളായി രാജ്യത്തെ വിവിധ ആശുപത്രികളില്‍ ഇനി അവശേഷിക്കുന്നത് 29605 പേര്‍ മാത്രമാണ്. ഇതില്‍ 1782 പേര്‍ ഗുരുതരാവസ്ഥയിലാണ്. ഇവര്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ തുടരുന്നു.  വെള്ളിയാഴ്ച മക്കയിലാണ് പുതിയ കേസുകള്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തത്, 81. ഹാഇലില്‍ 77ഉം ജിദ്ദയില്‍ 69ഉം ഹുഫൂഫില്‍ 58ഉം ജീസാനില്‍ 57ഉം മദീനയില്‍ 44ഉം ദമ്മാമില്‍ 44ഉം ബുറൈദയില്‍ 39ഉം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 66,347 കോവിഡ് ടെസ്റ്റുകള്‍ നടന്നു. ഇതുവരെ നടന്ന മൊത്തം ടെസ്റ്റുകളുടെ എണ്ണം 4,138,204 ആയി.  

യുഎഇയില്‍ 330 പേര്‍ക്ക് കൂടി കൊവിഡ്; 24 മണിക്കൂറിനിടെ ഒരു മരണം