രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം 807,215 ആയി. ആകെ രോഗമുക്തരുടെ എണ്ണം 790,778 ആയി ഉയര്‍ന്നു. ഒരു മരണം റിപ്പോര്‍ട്ട് ചെയ്തു.

റിയാദ്: ഇടവേളക്ക് ശേഷം സൗദി അറേബ്യയില്‍ കൊവിഡ് മുക്തി ഉയര്‍ന്നു. സുഖംപ്രാപിക്കുന്നവരുടെ പ്രതിദിന എണ്ണം അഞ്ഞൂറിന് മുകളിലായി. ചികിത്സയില്‍ കഴിയുന്നവരില്‍ 576 പേരാണ് സുഖം പ്രാപിച്ചത്. 24 മണിക്കൂറിനിടെ പുതുതായി 338 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 

രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം 807,215 ആയി. ആകെ രോഗമുക്തരുടെ എണ്ണം 790,778 ആയി ഉയര്‍ന്നു. ഒരു മരണം റിപ്പോര്‍ട്ട് ചെയ്തു. ആകെ മരണസംഖ്യ 9,238 ആയി ഉയര്‍ന്നു. രോഗബാധിതരില്‍ 7,199 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ 142 പേര്‍ ഗുരുതരാവസ്ഥയിലാണ്. ഇവര്‍ രാജ്യത്തെ വിവിധ ഭാഗങ്ങളിലെ ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുകയാണ്. 24 മണിക്കൂറിനിടെ 12,258 ആര്‍.ടി-പി.സി.ആര്‍ പരിശോധനകള്‍ നടത്തി.റിയാദ് 89, ജിദ്ദ 66, ദമ്മാം 30, മക്ക 20, മദീന 16, അബ്ഹ 13, ഹുഫൂഫ് 12, ദഹ്‌റാന്‍ 8, ബുറൈദ 7, ത്വാഇഫ് 6, ഹാഇല്‍ 5, ഖമീസ് മുശൈത്ത് 4, നജ്‌റാന്‍ 4, ജീസാന്‍ 3, ഖോബാര്‍ 3, ഉനൈസ 3, അല്‍ബഹ 2, സറാത് ഉബൈദ 2, അല്‍റസ് 2, ജുബൈല്‍ 2, ഖര്‍ജ് 2, ബല്ലസ്മര്‍ 2 എന്നിങ്ങനെയാണ് രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. 

സൗദി അറേബ്യയില്‍ മയക്കുമരുന്ന് കടത്ത്; 1.4 കോടിയിലേറെ ലഹരി ഗുളികകള്‍ പിടിച്ചെടുത്തു

അമുസ്‌ലിം മാധ്യമപ്രവര്‍ത്തകന് മക്കയില്‍ പ്രവേശിക്കാന്‍ സഹായം നല്‍കി; സൗദി പൗരനെ അറസ്റ്റ് ചെയ്തു

റിയാദ്: അമേരിക്കന്‍ പൗരനായ അമുസ്‌ലിം പത്രപ്രവര്‍ത്തകന് മക്കയില്‍ പ്രവേശിക്കാന്‍ സൗകര്യം നല്‍കിയ സൗദി പൗരനെ അറസ്റ്റ് ചെയ്തതായി മക്ക പ്രവിശ്യ പൊലീസ് അറിയിച്ചു. ഇയാള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ പബ്ലിക്ക് പ്രോസിക്യൂഷന് കൈമാറി. മുസ്ലിംകള്‍ക്കുള്ള ട്രാക്കിലൂടെ മാധ്യമപ്രവര്‍ത്തകനെ സൗദി പൗരന്‍ മക്കയിലേക്ക് കടത്തുകയായിരുന്നു. മുസ്ലിംകളല്ലാത്തവര്‍ക്ക് മക്കയില്‍ പ്രവേശിക്കാന്‍ വിലക്കുണ്ട്.

അതിന്റെ ലംഘനമാണ് സൗദി പൗരന്‍ ചെയ്തത്. മുസ്‌ലിം ട്രാക്കിലൂടെ അമുസ്‌ലിം മാധ്യമ പ്രവര്‍ത്തകനെ കൊണ്ടുപോവുകയും മക്കയിലേക്കുളള പ്രവേശനം സുഗമമാക്കുകയും ചെയ്തത് ശിക്ഷാര്‍ഹമായ കുറ്റമാണെന്നും റീജനല്‍ പൊലീസ് മാധ്യമ വക്താവ് പറഞ്ഞു. സൗദിയിലേക്ക് വരുന്ന എല്ലാവരും രാജ്യത്തെ നിയമങ്ങള്‍, പ്രത്യേകിച്ചും ഇരു ഹറമുകളുമായും പുണ്യസ്ഥലങ്ങളുമായും ബന്ധപ്പെട്ട നിയമങ്ങള്‍ മാനിക്കുകയും പാലിക്കുകയും വേണം.

22 വര്‍ഷം കാത്തിരുന്ന മകന്‍ സൗദിയില്‍ നിന്നെത്തി, നാലാം ദിവസം ഉമ്മ മരിച്ചു

ഇക്കാര്യത്തിലുള്ള ഏതു നിയമലംഘനവും വെച്ചുപൊറുപ്പിക്കാനാവാത്ത കുറ്റകൃത്യമായി കണക്കാക്കപ്പെടും. ബന്ധപ്പെട്ട നിയമങ്ങള്‍ക്കനുസൃതമായി കുറ്റക്കാര്‍ക്കെതിരെ ശിക്ഷാനടപടികള്‍ സ്വീകരിക്കും. രാജ്യത്തെ നിയമങ്ങള്‍ ലംഘിച്ച് മക്കയില്‍ പ്രവേശിച്ച് കുറ്റകൃത്യം നടത്തിയ അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകനെതിരായ കേസ് നിയമാനുസൃത നടപടികള്‍ സ്വീകരിക്കാന്‍ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ടെന്നും മക്ക പോലീസ് അറിയിച്ചു.