രാജ്യത്ത് 24 മണിക്കൂറിനിടെ 24,275 പി.സി.ആര്‍ പരിശോധനകള്‍ നടന്നു. ആകെ റിപ്പോര്‍ട്ട് ചെയ്ത രോഗ ബാധിതരുടെ എണ്ണം 549,642 ആയി. ഇതില്‍ 538,784 പേരും സുഖം പ്രാപിച്ചു.

റിയാദ്: സൗദി അറേബ്യയില്‍(Saudi Arabia) കൊവിഡില്‍ (Covid 19)നിന്ന് സുഖം പ്രാപിക്കുന്നവരുടെ എണ്ണം കുതിച്ചുയരുന്നു. 44 രോഗബാധിതര്‍ കൂടി സുഖം പ്രാപിച്ചപ്പോള്‍ പുതുതായി 24 പേര്‍ക്ക് മാത്രമാണ് രോഗബാധ സ്ഥിരീകരിച്ചത്. രാജ്യത്ത് 24 മണിക്കൂറിനിടെ ഒരാളുടെ മരണം കൊവിഡ് മൂലമെന്ന് കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

രാജ്യത്ത് 24 മണിക്കൂറിനിടെ 24,275 പി.സി.ആര്‍ പരിശോധനകള്‍ നടന്നു. ആകെ റിപ്പോര്‍ട്ട് ചെയ്ത രോഗ ബാധിതരുടെ എണ്ണം 549,642 ആയി. ഇതില്‍ 538,784 പേരും സുഖം പ്രാപിച്ചു. ആകെ 8,830 പേര്‍ മരിച്ചു. 2,028 പേരാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്. ഇവരില്‍ 45 പേര്‍ ഗുരുതരാവസ്ഥയിലാണ്. ഇവര്‍ രാജ്യത്തെ വിവിധ ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ സ്ഥിതി തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു.

രാജ്യത്താകെ ഇതുവരെ 47,256,833 ഡോസ് വാക്‌സിന്‍ കുത്തിവെച്ചു. ഇതില്‍ 24,565,761 എണ്ണം ആദ്യ ഡോസ് ആണ്. 22,347,884 എണ്ണം സെക്കന്‍ഡ് ഡോസും. 1,717,459 ഡോസ് പ്രായാധിക്യമുള്ളവര്‍ക്കാണ് നല്‍കിയത്. 343,188 പേര്‍ക്ക് ബൂസ്റ്റര്‍ ഡോസ് നല്‍കി. രാജ്യത്തെ വിവിധ മേഖലകളില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 8, ജിദ്ദ 4, മറ്റ് 12 സ്ഥലങ്ങളില്‍ ഓരോ വീതം രോഗികള്‍.