മണി എക്സ്ചേഞ്ച് സ്ഥാപനത്തിലേക്ക് പട്ടാപ്പകൽ കയറിയ രണ്ടുപേര്‍ തോക്കു ചൂണ്ടി ജീവനക്കാരെ ഭീഷണിപ്പെടുത്തി പണം കവരുകയായിരുന്നു.
കുവൈത്ത് സിറ്റി: കുവൈത്തിലെ അല്‍ അഹ്മദി ഗവര്‍ണറേറ്റില്‍ പട്ടാപ്പകൽ മണി എക്സ്ചേഞ്ച് കൊള്ളയടിച്ച സംഭവത്തില്‍ പ്രതികള്‍ പിടിയില്‍. നൈജീരിയന്‍ സ്വദേശികളായ രണ്ടുപേരാണ് പണം കവര്‍ന്ന് 24 മണിക്കൂറിനുള്ളില്‍ പിടിയിലായത്. ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.
കഴിഞ്ഞ ദിവസം കാറിലെത്തിയ രണ്ടുപേര്‍ മണി എക്സ്ചേഞ്ച് സ്ഥാപനത്തിലേക്ക് തോക്കു ചൂണ്ടി കയറി ജീവനക്കാരെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കുകയായിരുന്നു.കാറിലെത്തിയ രണ്ടംഗ സംഘം സ്ഥാപനത്തിലേക്ക് കയറി ജീവനക്കാരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി. ശേഷം കൗണ്ടറിലുണ്ടായിരുന്ന പണം കൈക്കലാക്കി അവിടെ നിന്നും രക്ഷപ്പെടുകയായിരുന്നു. പ്രതികള്‍ തോക്കുമായി മണി എക്സ്ചേഞ്ചില്‍ കയറുന്നതും പണം തട്ടിയെടുത്ത് രക്ഷപ്പെടുന്നതും സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ടായിരുന്നു.
അഹ്മദി കുറ്റാന്വേഷണ സംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. നിരീക്ഷണ കാമറ ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ വെളുത്ത നിറത്തിലുള്ള ജാപ്പനീസ് നിർമിത കാർ ഉപയോഗിച്ച് കവർച്ചക്കാർ രക്ഷപ്പെട്ടതായി കണ്ടെത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പ്രതികള്‍ പിടിയിലാകുകയായിരുന്നു.
