ഇറാഖിൽ നിന്നെത്തിയ കപ്പലാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ വിശദമായി പരിശോധിച്ചത്. മൃഗങ്ങൾക്കുള്ള തീറ്റ അടങ്ങിയ ചാക്കുകളായിരുന്നു ഉള്ളിലുണ്ടായിരുന്നു. ഇത് പരിശോധിച്ചപ്പോഴാണ് ക്രിസ്റ്റൽ മെത്ത് പിടികൂടിയത്.
കുവൈത്ത് സിറ്റി: ഇറാഖിൽ നിന്ന് ദോഹ തുറമുഖത്തെത്തിയ കപ്പലിൽ നിന്ന് കസ്റ്റംസ് അധികൃതർ വൻ ക്രിസ്റ്റൽ മെത്ത് ശേഖരം പിടികൂടി. മൃഗങ്ങൾക്കുള്ള തീറ്റ കൊണ്ടുവരുന്ന ചാക്കുകളിൽ ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന്. കസ്റ്റംസിന്‍റെ പ്രസ്താവന പ്രകാരം, 216 ടൺ ഭാരമുള്ള മൃഗത്തീറ്റയുടെ മുഴുവൻ ശേഖരവും പരിശോധിച്ചു. ഏകദേശം 10,724 കിലോഗ്രാം ക്രിസ്റ്റൽ മെത്ത് ആണ് പിടിച്ചെടുത്തത്. കപ്പലിൽ മറ്റ് നിരോധിത വസ്തുക്കൾ ഇല്ലെന്ന് പരിശോധനയിൽ കണ്ടെത്തി. തുടർന്ന്, കപ്പൽ കസ്റ്റഡിയിലെടുക്കുകയും ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുകയും ചെയ്തു. രാജ്യത്തിന്‍റെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഭീഷണി സൃഷ്ടിക്കുന്ന കള്ളക്കടത്ത് തടയുന്നതിനുള്ള കസ്റ്റംസിന്റെ ശക്തമായ പ്രതിബദ്ധത ഈ നടപടിയിലൂടെ വ്യക്തമാകുന്നു.


