നിയമവിരുദ്ധമായി റെസിഡൻസി വിലാസം മാറ്റുന്ന സംഘം കുവൈത്തിൽ അറസ്റ്റിൽ. ആളുകളിൽ നിന്ന് ഓരോ ഇടപാടിനും 120 ദിനാർ വരെ ഈടാക്കുകയും തുടർന്ന് വ്യാജ വിവരങ്ങളും വ്യാജ ഒപ്പുകളും ഉപയോഗിച്ച് ഇടപാടുകൾ പൂർത്തിയാക്കുകയായിരുന്നു ഇയാൾ ചെയ്തിരുന്നത്.
കുവൈത്ത് സിറ്റി: കുവൈത്തിൽ പണത്തിന് പകരമായി നിയമവിരുദ്ധമായി റെസിഡൻസി വിലാസം മാറ്റുന്ന സംഘം അറസ്റ്റിൽ. ജനറൽ ഡിപ്പാർട്ട്‌മെന്‍റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻസ് ആൻഡ് ആന്‍റി ഫിനാൻഷ്യൽ ക്രൈംസ് ഡിപ്പാർട്ട്‌മെന്‍റ് പ്രതിനിധീകരിക്കുന്ന ക്രിമിനൽ സെക്യൂരിറ്റി സെക്ടറാണ് ഇവരെ പിടികൂടിയത്. പ്രതികളിൽ ഒരാൾ തന്‍റെ ഔദ്യോഗിക സ്ഥാനം ദുരുപയോഗം ചെയ്ത് നിയമവിരുദ്ധമായി വിലാസം മാറ്റിയതായി അന്വേഷണത്തിൽ സ്ഥിരീകരിച്ചു. ആളുകളിൽ നിന്ന് ഓരോ ഇടപാടിനും 120 ദിനാർ വരെ ഈടാക്കുകയും തുടർന്ന് വ്യാജ വിവരങ്ങളും വ്യാജ ഒപ്പുകളും ഉപയോഗിച്ച് ഇടപാടുകൾ പൂർത്തിയാക്കുകയായിരുന്നു ഇയാൾ ചെയ്തിരുന്നത്. നിയമവിരുദ്ധ പ്രവർത്തനങ്ങളിലൂടെ നേടിയ പണമായി കരുതപ്പെടുന്ന ഏകദേശം 5000 ദിനാറും കണ്ടുകെട്ടി.


