അഞ്ച് മാസമായി ഹഫർ അൽ ബാത്വിൻ കിങ് ഖാലിദ് ജനറൽ ആശുപത്രിയിൽ അത്യാസന്ന നിലയിലായിരുന്ന അദ്ദേഹം കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു മരിച്ചത്.

റിയാദ്: സൗദി കിഴക്കൻ പ്രവിശ്യയിലെ ഹഫർ അൽ ബാത്വിനിൽ മരിച്ച തമിഴ്നാട് സ്വദേശിയുടെ മൃതദേഹം ഖബറടക്കി. ഹൗസ് ഡ്രൈവറായി ജോലി ചെയ്തിരുന്ന പീർ മസ്താൻ മുഹമ്മദ്‌ അലിയാണ് (45) മരിച്ചത്. ഭാര്യ: ബഹിമ ആമിന, മക്കൾ: മുഹമ്മദ്‌ അലി, മുഹമ്മദ്‌ ബയ്സ്.

അഞ്ച് മാസമായി ഹഫർ അൽ ബാത്വിൻ കിങ് ഖാലിദ് ജനറൽ ആശുപത്രിയിൽ അത്യാസന്ന നിലയിലായിരുന്ന അദ്ദേഹം കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു മരിച്ചത്. മൃതദേഹം ഹഫറിൽ സംസ്കരിക്കാനുള്ള നടപടി ക്രമങ്ങൾ ഇന്ത്യൻ എംബസിയുടെ സഹായത്തോടെ ഒ.ഐ.സി.സി പ്രഡിഡൻറ് വിബിൻ മറ്റത്ത് പൂർത്തീകരിച്ചു. മൃതദേഹം മാതാവ് ഫാത്തിമ ബീവി, സഹോദരൻ മുഹമ്മദ്‌ ഇബ്രാഹിം, സഹോദരി ഭർത്താവ് മിൻകാസീം എന്നിവർ ഏറ്റുവാങ്ങി ഹഫറൽ അൽ ബാത്വിനിൽ ഖബറടക്കി.

Read Also -  രണ്ടു ദിവസത്തെ അവധി പ്രഖ്യാപിച്ചു; അറിയിപ്പുമായി അധികൃതർ, ദേശീയ ദിനം ആഘോഷിക്കാനൊരുങ്ങി രാജ്യം

ലോറിക്കുള്ളിൽ പ്രവാസി മരിച്ച നിലയിൽ; മൃതദേഹത്തിന് രണ്ടു ദിവസത്തോളം പഴക്കം

റിയാദ്: സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യയിൽ ലോറിക്കുള്ളിൽ ഇന്ത്യാക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി. ഉത്തർപ്രദേശ് മീററ്റ് സ്വദേശി ആകിബ് സർഫറാജിയെയാണ് (27) അദ്ദേഹം ഓടിച്ച ലോറിയുടെ കാബിനിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. 

ജുബൈലിന് സമീപം അബുഹൈദരിയ ഹൈവേയുടെ അരികിലായി നിർത്തിയിട്ട ട്രക്കിൽ അതിന് സമീപത്തുള്ള കമ്പനിയിലെ സെക്യൂരിറ്റി ജീവനക്കാരനാണ് മൃതദേഹം ആദ്യം കണ്ടത്. രണ്ടു ദിവസത്തോളം പഴക്കമുണ്ടായിരുന്ന മൃതദേഹം പരിശോധനകൾക്ക് ശേഷം സ്വാഭാവിക മരണമാണെന്ന് സ്ഥിരീകരിച്ചു. കിഴക്കൻ പ്രവിശ്യയിലെ ഒരു ട്രാൻസ്‌പോർട് കമ്പനിയിൽ ഹെവി ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു ആകിബ്. ഔദ്യോഗിക നടപടികൾക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് നടപടികൾക്ക് നേതൃത്വം നൽകുന്ന പ്രവാസി വെൽഫെയർ ജനസേവന വിഭാഗം കൺവീനർ സലിം ആലപ്പുഴ അറിയിച്ചു. പിതാവ്: സർഫറാജ്, മാതാവ്: റുക്‌സാന.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം