ദുരൂഹ സാഹചര്യത്തിൽ മരണമടഞ്ഞതിനാൽ നിയമക്കുരുക്കിൽ പെട്ട് മൃതദേഹം നാട്ടിലെത്തിക്കുന്നതിന് താമസം നേരിടുകയും തുടർന്ന് ബന്ധുക്കൾ കേളി കലാസാംസ്കാരിക വേദി ജീവകാരുണ്യ വിഭാഗത്തിന്റെ  സഹായം അഭ്യർത്ഥിക്കുകയുമായിരുന്നു.

റിയാദ്: സൗദി അറേബ്യയിലെ അൽഖർജിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ തിരുവനന്തപുരം കടക്കാവൂർ സ്വദേശി എസ്.എസ് നിവാസിൽ ഷെറിൻ ശശാങ്കന്റെ (36) മൃതദേഹം നാട്ടിലെത്തിച്ചു. അൽഖർജ് ഇഷാറാ സിറ്റിയിലെ ഇലക്ട്രിക്കൽ ഷോപ്പിൽ ഏഴു വർഷമായി സെയിൽസ്‍മാനായി ജോലി ചെയ്തു വരികയായിരുന്ന ഷെറിനെ ജൂൺ 13ന് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തുകയായിരുന്നു. 

കടക്കാവൂർ നിലാമുക്ക് എസ്.എസ് നിവാസിൽ ശശാങ്കൻ - ശോഭന ദമ്പതികളുടെ മകനാണ്. ഭാര്യ രേഷ്മ.
ദുരൂഹ സാഹചര്യത്തിൽ മരണമടഞ്ഞതിനാൽ നിയമക്കുരുക്കിൽ പെട്ട് മൃതദേഹം നാട്ടിലെത്തിക്കുന്നതിന് താമസം നേരിടുകയും തുടർന്ന് ബന്ധുക്കൾ കേളി കലാസാംസ്കാരിക വേദി ജീവകാരുണ്യ വിഭാഗത്തിന്റെ സഹായം അഭ്യർത്ഥിക്കുകയുമായിരുന്നു. കേളി പ്രവർത്തകരുടെ നിരന്തരമായ ഇടപെടലിന്റെ ഫലമായി സൗദി അധികൃതരുടെ ഭാഗത്തുനിന്നും അനുകൂല നിലപാട് ഉണ്ടാവുകയും തുടർന്ന് എംബസിയിൽ നിന്നും അനുബന്ധ രേഖകൾ ശരിയാക്കി മൃതദേഹം തിരുവനന്തപുരത്ത് എത്തിക്കുകയുമായിരുന്നു. വിമാനത്താവളത്തില്‍ വെച്ച് ബന്ധുക്കൾ ഏറ്റുവാങ്ങിയ മൃതദേഹം സ്വദേശത്ത് സംസ്‌കരിച്ചു.

Read also: കുട്ടി ഉറങ്ങിപ്പോയത് അറിയാതെ ഡോര്‍ പൂട്ടി; ഖത്തറില്‍ സ്‍കൂള്‍ ബസിനുള്ളില്‍ മലയാളി ബാലികയ്ക്ക് ദാരുണാന്ത്യം

അവധിക്ക് നാട്ടിൽ പോയ പ്രവാസി സാമൂഹിക പ്രവർത്തകൻ നിര്യാതനായി
റിയാദ്: സൗദിയിൽ നിന്ന് അവധിക്കു നാട്ടിലേക്ക് പോയ പ്രവാസി സാമൂഹിക പ്രവർത്തകൻ ഹൃദയാഘാതം മൂലം നിര്യാതനായി. കണ്ണൂര്‍ കണ്ടത്തില്‍ സൈദാറകത്ത് മുഹമ്മദ് ഹനീഫ (63) ആണ് മരിച്ചത്. കഴിഞ്ഞ 40 വര്‍ഷമായി സൗദി അറേബ്യയിലെ ദമ്മാമില്‍ പ്രവാസിയായ ഇദ്ദേഹം അഞ്ച് മാസം മുന്‍പാണ് നാട്ടിലേക്ക് പോയത്. 

പ്രമേഹ രോഗത്താല്‍ ബുദ്ധിമുട്ടിയിരുന്ന അദ്ദേഹം അതിനായുള്ള വിദഗ്ധ വിദഗ്ധ ചികിത്സ തേടുന്നതിനിടെയാണ് അന്ത്യം സംഭവിച്ചത്. ദമാമിലെ പൊതു സമൂഹത്തിനിടയില്‍ സുപരിചിതനായിരുന്ന അദ്ദേഹം വലിയ സൗഹൃദത്തിന് ഉടമയായിരുന്നു. ഭാര്യ - സൈബു, മക്കള്‍ - മാഷിദ , ശംസീറ. മരുമക്കള്‍ - അബ്‍ദു റാസിഖ് (ജിദ്ദ), മഷൂദ് ഹസന്‍ (ദമ്മാം).