യു.എ.ഇ നിവാസികളുടെ സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കി ബിഗ് ടിക്കറ്റ് അബുദാബിയുടെ ഡിയർ ബിഗ് ടിക്കറ്റ്

പ്രവാസികളുടെ സ്വപ്നങ്ങൾക്ക് ചിറക് നൽകി ഡിയർ ബി​ഗ് ടിക്കറ്റ് സീസൺ 3 പൂർത്തിയായി.

യു.എ.ഇ നിവാസികളുടെ സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കാൻ ബിഗ് ടിക്കറ്റ് അബുദാബിയാണ് “ഡിയർ ബിഗ് ടിക്കറ്റ്” ക്യാംപെയ്ൻ നടത്തിയത്. അഞ്ച് വിഭാഗങ്ങളായിട്ടായിരുന്നു ആഗ്രഹങ്ങൾ സമർപ്പിക്കാൻ അവസരം. ആരോഗ്യം, വിദ്യാഭ്യാസം, പാർപ്പിടം, സംരംഭകത്വം, കുടുംബങ്ങളുടെ കൂടിച്ചേരൽ എന്നിവയായിരുന്നു ഇവ.

ചുരുക്കപ്പട്ടികയിൽ ഇടം നേടിയ അഞ്ച് പേർക്ക് പൊതുജനങ്ങൾ വോട്ടു ചെയ്തു.. ഇതിനെ അടിസ്ഥാനമാക്കിയാണ് ഓരോ ആഴ്ച്ചയും രണ്ട് വിജയികളെ തെരഞ്ഞെടുത്തത്. ഏറ്റവും അധികം വോട്ടുകൾ നേടുന്ന രണ്ടു പേർക്ക് 100,000 ദിർഹം ലഭിച്ചു. മാത്രമല്ല ചുരുക്കപ്പട്ടികയിൽ ഇടംപിടിക്കുന്ന ഒൻപത് പേർക്ക്10,000 ദിർഹം വീതവും ലഭിച്ചു.

“ഡിയർ ബിഗ് ടിക്കറ്റ്” മൂന്നാം സീസണിലെ ആദ്യ ആഴ്ച്ചയിൽ വിജയിച്ചത് ഇന്ത്യയിൽ നിന്നുള്ള കജോൾ ശ്രീ രവിചന്ദ്രനും യു​ഗാണ്ടയിൽ നിന്നുള്ള വെറോണിക്കയുമാണ്. രണ്ടാമത്തെ ആഴ്ച്ചയിൽ ഡോക്ടറായ ഇസ്ലാം ഷഫാക്കും ഇന്ത്യയിൽ നിന്നുള്ള മഞ്ജു ജോസും വിജയികളായി. മൂന്നാമത്തെ ആഴ്ച്ചയിൽ ഇന്ത്യയിൽ നിന്നുള്ള വിനീത ഷിബുകുമാറും ഫിലിപ്പീൻസിൽ നിന്നുള്ള അലെഹാന്ദ്ര ഫോദ്രയും വിജയികളായി.