Asianet News MalayalamAsianet News Malayalam

പ്രവാസികള്‍ക്ക് തിരിച്ചടി; ഇരുചക്ര വാഹനങ്ങളിലെ ഡെലിവറി ജോലികൾ ഇനി സ്വദേശികള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തും

മുനിസിപ്പല്‍, റൂറല്‍ അഫയേഴ്സ് ആന്‍ഡ് ഹൗസിങ് മന്ത്രാലയവുമായി ഏകോപിപ്പിച്ച് ലൈറ്റ് ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങളില്‍ പരസ്യം അനുവദിക്കാനും തീരുമാനമായി. 

delivery jobs on two wheelers will be limited to Saudi citizens
Author
First Published Jan 24, 2024, 3:44 PM IST

റിയാദ്: സൗദി അറേബ്യയില്‍ ഇരുചക്രവാഹനങ്ങളിലെ ഡെലിവറി ജോലി ഇനി സ്വദേശികള്‍ക്ക് മാത്രമാക്കും. 14 മാസത്തിനുള്ളില്‍ നിയമം ഘട്ടം ഘട്ടമായി നടപ്പാക്കും. ജനറല്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയാണ് നിയന്ത്രണം പുറപ്പെടുവിച്ചത്.

മോട്ടോര്‍ സൈക്കിളുകള്‍ ഉപയോഗിച്ച് ഡെലിവറി മേഖലയില്‍ ജോലി ചെയ്യുന്നവര്‍ യൂണിഫോം ധരിക്കണം. വിദേശികള്‍ നിര്‍ബന്ധമായും യൂണിഫോം ധരിക്കണം. എന്നാല്‍ സ്വദേശികള്‍ യൂണിഫോം ധരിക്കേണ്ടതില്ല. മുനിസിപ്പല്‍, റൂറല്‍ അഫയേഴ്സ് ആന്‍ഡ് ഹൗസിങ് മന്ത്രാലയവുമായി ഏകോപിപ്പിച്ച് ലൈറ്റ് ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങളില്‍ പരസ്യം അനുവദിക്കാനും തീരുമാനമായി. 

ജനറൽ ട്രാൻസ്‌പോർട്ട് അതോറിറ്റിയുമായി നേരിട്ട് ബന്ധിപ്പിച്ചിട്ടുള്ള സംവിധാനം വഴി തങ്ങളുടെ ഡ്രൈവർമാർക്കായി ഫെയ്‌സ് വെരിഫിക്കേഷൻ ഫീച്ചർ സജീവമാക്കാൻ ഡെലിവെറി മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനികളെ നിർബന്ധിക്കും. ലൈറ്റ് ട്രാൻസ്‌പോർട്ട് കമ്പനികൾക്ക് ഡെലിവെറി മേഖലയില്‍ പതിനാലു മാസത്തിന് ശേഷം വിദേശികളെ നിയോഗിക്കാനാകില്ല. ഘ​ട്ട​ങ്ങ​ളാ​യാ​ണ്​ ഈ ​തീ​രു​മാ​ന​ങ്ങ​ൾ ന​ട​പ്പാ​ക്കു​ക.

Read Also -  ഇത് കര വേറെയാ മോനെ, നൈസായി രക്ഷപ്പെടാമെന്ന് കരുതിയോ? ഇടിച്ചിട്ട് പോയ കാര്‍ ഇനി ഒരു ബാഗിലാക്കി കൊണ്ടുപോകാം!

സൗദി അറേബ്യയില്‍ മോട്ടോർ സൈക്കിൾ യാത്രക്കാർക്ക് കർശന നിബന്ധന

റിയാദ്: മോട്ടോർ സൈക്കിൾ യാത്രക്കാർ റോഡുകളിലെ നിയന്ത്രണങ്ങളും നിർദേശങ്ങളും പാലിക്കണമെന്ന് സൗദി ട്രാഫിക് വകുപ്പിെൻറ മുന്നറിയിപ്പ്. എക്സ് അക്കൗണ്ടിലാണ് ട്രാഫിക് വകുപ്പ് ഇക്കാര്യം ആവശ്യപ്പെട്ടത്. ഏത് റോഡുകളിലൂടെയും മോട്ടാർ സൈക്കിൾ ഓടിക്കുമ്പോൾ ഹെൽമെറ്റ് ധരിക്കണം, നമ്പർ പ്ലേറ്റുകൾ നിശ്ചിത സ്ഥലത്ത് സ്ഥാപിക്കണം, നിർദ്ദിഷ്ട റൂട്ട് പാലിക്കണം, മറ്റ് റൂട്ടുകൾക്കിടയിലൂടെ നീങ്ങരുത്. വേഗപരിധി പാലിക്കുകയും സുരക്ഷിതവും മതിയായതുമായ അകലം പാലിക്കുകയും വേണമെന്നും ട്രാഫിക് വകുപ്പ് ആവശ്യപ്പെട്ടു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

Latest Videos
Follow Us:
Download App:
  • android
  • ios