Asianet News MalayalamAsianet News Malayalam

കോണ്‍ക്രീറ്റ് അവശിഷ്‍ടങ്ങള്‍ തള്ളുന്ന വീഡിയോ ക്ലിപ്പ് വൈറലായതിന് പിന്നാലെ ഉത്തരവാദികളെ നാടുകടത്താന്‍ നിര്‍ദേശം

രാജ്യത്തെ പരിസ്ഥിതി നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് ജയില്‍ ശിക്ഷ നല്‍കുന്നതിന് പുറമെ ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രവാസികളെ നാടുകടത്തണമെന്നും നിര്‍ദേശം നല്‍കിയതായി പ്രാദേശിക മാധ്യമമായ അല്‍ ഖബസ് ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്‍തു. 

Deportation directions for violation of environment law after a video clip went viral
Author
Kuwait City, First Published Aug 1, 2022, 11:18 AM IST

കുവൈത്ത് സിറ്റി: കുവൈത്തില്‍ രണ്ട് പ്രവാസികള്‍ കോണ്‍ക്രീറ്റ് മാലിന്യം തള്ളുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിന് പിന്നാലെ ശക്തമായ നടപടിയുമായി അധികൃതര്‍. രണ്ട് ദിവസം മുമ്പാണ് അല്‍ മുത്‍‍ലഅ റെസിഡന്‍ഷ്യല്‍ സിറ്റി പ്രൊജക്ടിന് പിന്നില്‍ കോണ്‍ക്രീറ്റ് മാലിന്യങ്ങള്‍ തള്ളുന്ന രണ്ട് പ്രവാസികളുടെ ദൃശ്യങ്ങള്‍ ഒരു കുവൈത്തി പൗരന്‍ ചിത്രീകരിച്ച് പ്രചരിപ്പിച്ചത്.

രാജ്യത്തെ പരിസ്ഥിതി നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് ജയില്‍ ശിക്ഷ നല്‍കുന്നതിന് പുറമെ ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രവാസികളെ നാടുകടത്തണമെന്നും നിര്‍ദേശം നല്‍കിയതായി പ്രാദേശിക മാധ്യമമായ അല്‍ ഖബസ് ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്‍തു. വീഡിയോ ക്ലിപ്പ് പുറത്തുവന്നതോടെ രാജ്യത്തെ എണ്‍വയോണ്‍മെന്റ് പബ്ലിക് അതോരിറ്റി നടപടികളും തുടങ്ങി. ഇന്‍സ്‍പെക്ഷന്‍ ടീമുകളോടും ജുഡീഷ്യല്‍ ഓഫീസര്‍മാരോടും നിയന്ത്രണം കര്‍ശനമാക്കാനും പ്രത്യേക ഏരിയകളില്‍ മാലിന്യം തള്ളുന്നതിനെതിരെ എണ്‍വയോണ്‍മെന്റ് പബ്ലിക് അതോരിറ്റി പുറപ്പെടുവിച്ച നിര്‍ദേശങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.

എണ്‍വയോണ്‍മെന്റ് പബ്ലിക് അതോരിറ്റി, കുവൈത്ത് ആഭ്യന്തര മന്ത്രാലയവുമായി സഹകരിച്ച് ഗുരുതരമായ ചില പരിസ്ഥിതി നിയമലംഘനങ്ങളുടെ ഫയലുകള്‍ എണ്‍വയോണ്‍മെന്റ് പൊലീസിന് കൈമാറിയിരുന്നു. ഇവയുടെ അടിസ്ഥാനത്തില്‍ കുറ്റക്കാരെന്ന് കണ്ടെത്തുന്നവര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കുകയാണ്. ബോധപൂര്‍വമായ പരിസ്ഥിതി നാശമുണ്ടാക്കുന്നവരെ നാടുകടത്താനുള്ള ഉത്തരവ് സമ്പാദിച്ച ശേഷം ഇവര്‍ ഡീപോര്‍ട്ടേഷന്‍ സെന്ററുകളിലേക്ക് മാറ്റുമെന്നും എണ്‍വയോണ്‍മെന്റ് പബ്ലിക് അതോരിറ്റി വൃത്തങ്ങള്‍ അറിയിച്ചു.

Read also:  കുവൈത്തില്‍ വാഹനാപകടത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തിയ വ്യക്തിക്കെതിരെ നടപടി

ഒമാനില്‍ നിരവധി എടിഎമ്മുകള്‍ക്ക് തീയിട്ട യുവാവിനെ അറസ്റ്റ് ചെയ്‍തു
മസ്‌കറ്റ്: ഒമാനില്‍ വാഹനാപകടത്തില്‍ അഞ്ചുപേര്‍ക്ക് പരിക്കേറ്റു. അല്‍ വുസ്ത ഗവര്‍ണറേറ്റിലാണ് അപകടമുണ്ടായതെന്ന് ഗവര്‍ണറേറ്റിലെ ആരോഗ്യ സേവന വിഭാഗം ഡയറക്ടറേറ്റ് ജനറല്‍ അറിയിച്ചു. അപകടത്തില്‍ പരിക്കേറ്റവരെ ഹൈമ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂന്നു പേരുടെ പരിക്ക് ഗുരുതരമാണെന്ന് അധികൃതര്‍ അറിയിച്ചു.

അതേസമയം ഒമാനില്‍ മണ്ണിടിഞ്ഞു വീണുണ്ടായ അപകടത്തില്‍ രണ്ട് പ്രവാസികള്‍ മരിച്ചു. ഒരാള്‍ക്ക് പരിക്കേറ്റു. അല്‍ ദാഖിലിയ ഗവര്‍ണറേറ്റിലെ ബിദ്‍ബിദിലായിരുന്നു സംഭവം. ഒരു കമ്പനിയുടെ വര്‍ക്കിങ് സൈറ്റിലാണ് അപകടമുണ്ടായത്.

അപകടം സംബന്ധിച്ച വിവരം ലഭിച്ചയുടന്‍ തന്നെ അല്‍ ദാഖിലിയ ഗവര്‍ണറേറ്റിലെ സിവില്‍ ഡിഫന്‍സ് ആന്റ് ആംബുലന്‍സ് വകുപ്പില്‍ നിന്നുള്ള രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്തെത്തിയതായി സിവില്‍ ഡിഫന്‍സ് പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു. ജോലി ചെയ്‍തുകൊണ്ടിരിക്കുകയായിരുന്ന തൊഴിലാളികളുടെ മുകളിലേക്ക് മണ്ണിടിഞ്ഞു വീഴുകയായിരുന്നു. അപകട സ്ഥലത്തുനിന്ന് മൂന്ന് പേരെ പുറത്തെടുത്തതായി സിവില്‍ ഡിഫന്‍സിന്റെ പ്രസ്‍താവന വ്യക്തമാക്കുന്നു.

ഒമാനില്‍ നിരവധി എടിഎമ്മുകള്‍ക്ക് തീയിട്ട യുവാവിനെ അറസ്റ്റ് ചെയ്‍തു

Latest Videos
Follow Us:
Download App:
  • android
  • ios