Asianet News MalayalamAsianet News Malayalam

സൗദി അറേബ്യയില്‍ തൊഴിലാളികളോട് വിവേചനം കാണിക്കുന്നത് നിയമ ലംഘനമാണെന്ന് അധികൃതര്‍

മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയത്തിന്റെ ഏകീകൃത സംവിധാനത്തിലൂടെ അത് സംബന്ധിച്ച് പരാതി സമർപ്പിക്കാം. 

Discrimination towards employees is considered as illegal activity in Saudi Arabia
Author
First Published Feb 9, 2023, 12:06 PM IST

റിയാദ്: തൊഴിലാളികളോട് ഏതെങ്കിലും തരത്തിലുള്ള വിവേചനം തൊഴിലുടമ കാണിക്കുകയാണെങ്കിൽ അത് നിയമലംഘനമായി കണക്കാക്കുമെന്ന് മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി. വിവേചനത്തിന്റെ രൂപത്തില്‍ ലംഘനം നടത്തിയാൽ തൊഴിലുടമയോട് പരാതിപ്പെടാൻ തൊഴിലാളിക്ക് അവകാശമുണ്ട്. 

മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയത്തിന്റെ ഏകീകൃത സംവിധാനത്തിലൂടെ അത് സംബന്ധിച്ച് പരാതി സമർപ്പിക്കാം. പരാതി മന്ത്രാലയം പരിശോധിക്കുമെന്നും ട്വിറ്റർ വഴിയുള്ള ഒരാളുടെ അന്വേഷണത്തിന് മറുപടിയായി മാനവ വിഭവശേഷി മന്ത്രാലയം പറഞ്ഞു. തൊഴിലുടമ ശമ്പളം നൽകുന്നതിൽ കാലതാമസം വരുത്തുന്നതും നിയമലംഘനമാണ്. ഇക്കാര്യത്തിലും തൊഴിലാളിക്ക് പരാതി നൽകാമെന്നും മന്ത്രാലയം പറഞ്ഞു.

Read also: വാഹനാപകടത്തിൽ മരിച്ച പ്രവാസിയുടെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിച്ചു

സൗദി അറേബ്യയിൽ ആദ്യമായി വിദേശ ആരോഗ്യ ഇൻഷുറൻസ് കമ്പനിക്ക് അനുമതി
റിയാദ്: ആദ്യമായി ഒരു വിദേശ ഇൻഷുറൻസ് കമ്പനിക്ക് സൗദി അറേബ്യയിൽ പ്രവർത്തിക്കാൻ അനുമതി. അമേരിക്കൻ കമ്പനിയായ സിഗ്ന വേൾഡ് വൈഡ് ഇൻഷുറൻസ് കമ്പനിക്കാണ് സൗദി സെൻട്രൽ ബാങ്ക് അനുമതി നൽകിയത്. രാജ്യത്തിന്റെ ‘വിഷൻ 2030’ ലക്ഷ്യപ്രാപ്തിക്ക് വേണ്ടിയുള്ള സെൻട്രൽ ബാങ്കിന്റെ ദൗത്യങ്ങളുടെ ഭാഗമാണ് ഈ നടപടി. 

ഇൻഷുറൻസ് മേഖലയിൽ വിദേശ കമ്പനിയുടെ നേരിട്ടുള്ള നിക്ഷേപം പ്രാപ്തമാക്കുന്നതിനുള്ള സെൻട്രൽ ബാങ്കിന്റെ നടപടികളിലൊന്നാണിത്. ഇതുവഴി ആരോഗ്യ ഇൻഷുറൻസ് രംഗത്ത് രാജ്യത്തെ മത്സരക്ഷമത, കൈമാറ്റം, എക്സ്ചേഞ്ച് അനുഭവങ്ങൾ എന്നിവ വർധിപ്പിക്കുക എന്നതും സെൻട്രൽ ബാങ്ക് ലക്ഷ്യമിടുന്നു.

സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും സാമ്പത്തിക സേവനങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സേവനങ്ങളിൽ പുതുമ കൊണ്ടുവരുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും പുറമേ, സാമ്പത്തിക മേഖലയെ പിന്തുണയ്‌ക്കുന്നതിനും സാമ്പത്തിക ഇടപാടുകളുടെ ഫലപ്രാപ്തിയുടെ നിലവാരം ഉയർത്തുന്നതിനുമുള്ള നിരന്തരമായ പരിശ്രമങ്ങൾ തങ്ങൾ നടത്തുന്നതായി സെൻട്രൽ ബാങ്ക് അറിയിച്ചു. 
അതേസമയം, സെൻട്രൽ ബാങ്ക് ലൈസൻസുള്ളതോ അധികാരപ്പെടുത്തിയതോ ആയ ധനകാര്യ സ്ഥാപനങ്ങളുമായി ഇടപെടേണ്ടതിന്റെ പ്രാധാന്യം സൗദി സെൻട്രൽ ബാങ്ക് ഊന്നിപ്പറയുകയും വെബ്‍സൈറ്റ് സന്ദർശിച്ച് ഇത് പരിശോധിക്കാവുന്നതാണെന്നും അവർ അറിയിച്ചു.

Read also: പ്രവാസികള്‍ക്ക് കൂടുതൽ ബന്ധുക്കളെ ഇനി സന്ദർശക വിസയിൽ കൊണ്ടുവരാന്‍ അനുമതി

Follow Us:
Download App:
  • android
  • ios