ഹൗസ് ഡ്രൈവര്‍, മറ്റ് വീട്ടുജോലിക്കാര്‍ തുടങ്ങി ഗാര്‍ഹിക വിസയിലുള്ള തൊഴിലാളികളെ തൊഴിലുടമയുടെ അനുമതിയില്ലാതെ സ്‌പോണ്‍സര്‍ഷിപ്പ് മാറ്റാന്‍ അനുവദിക്കുന്നതാണ് ഭേദഗതി. ഉപാധികളുടെ അടിസ്ഥാനത്തിലാണ് ഈ ഇളവ് അനുവദിക്കുന്നത്.

റിയാദ്: സൗദിയില്‍ മൂന്നു മാസം ശമ്പളം മുടങ്ങുന്നത് ഉള്‍പ്പടെ തൊഴിലുടമയില്‍ നിന്ന് തൊഴിലാളി വിരുദ്ധ നടപടികള്‍ ഉണ്ടായാല്‍ വീട്ടുജോലിക്കാര്‍ക്ക് മറ്റൊരു തൊഴിലുടമയിലേക്ക് സ്പോണ്‍സര്‍ഷിപ്പ് മാറാം. സൗദി മാനവിക വിഭവശേഷി മന്ത്രാലയം ഗാര്‍ഹിക തൊഴില്‍നിയമത്തില്‍ ഭേദഗതി വരുത്തിയതിനെ തുടര്‍ന്നാണിത്.

ഹൗസ് ഡ്രൈവര്‍, മറ്റ് വീട്ടുജോലിക്കാര്‍ തുടങ്ങി ഗാര്‍ഹിക വിസയിലുള്ള തൊഴിലാളികളെ തൊഴിലുടമയുടെ അനുമതിയില്ലാതെ സ്‌പോണ്‍സര്‍ഷിപ്പ് മാറ്റാന്‍ അനുവദിക്കുന്നതാണ് ഭേദഗതി. ഉപാധികളുടെ അടിസ്ഥാനത്തിലാണ് ഈ ഇളവ് അനുവദിക്കുന്നത്. ശമ്പളം മുടങ്ങുന്നതുള്‍പ്പടെ തൊഴിലാളിക്ക് എതിരായ നടപടികള്‍ തൊഴിലുടമയുടെ ഭാഗത്തുനിന്നുണ്ടാകുന്ന സന്ദര്‍ഭങ്ങളിലാണ് സ്‌പോണ്‍സറുടെ അനുമതിയില്ലാതെ തന്നെ മറ്റൊരു തൊഴിലുടമയിലേക്ക് തൊഴില്‍ മാറ്റാന്‍ സ്വാതന്ത്ര്യം. ഒരു കാരണവുമില്ലാതെ മൂന്ന് മാസം തുടര്‍ച്ചയായി ശമ്പളം മുടങ്ങുക, അല്ലെങ്കില്‍ ഇടവിട്ട മാസങ്ങളില്‍ ശമ്പളം നല്‍കുന്നതില്‍ കാലതാമസം വരുത്തുക, നാട്ടില്‍ നിന്ന് വിസയിലെത്തുമ്പോള്‍ സൗദിയിലെ വിമാനത്താവളങ്ങളില്‍ സ്വീകരിക്കാന്‍ സ്‌പോണ്‍സര്‍ വരാതിരിക്കുക, വിസയില്‍ രാജ്യത്തെത്തി 15 ദിവസത്തിനുള്ളില്‍ താമസ സൗകര്യവും ഇഖാമയും നല്‍കാതിരിക്കുക, ഇഖാമയുടെ കാലാവധി കഴിഞ്ഞ് 30 ദിവസത്തിനുള്ളില്‍ പുതുക്കാതിരിക്കുക, തൊഴിലാളിയെ മറ്റൊരു വീട്ടില്‍ ജോലിക്ക് നിയോഗിക്കുക, ആരോഗ്യത്തിനോ സുരക്ഷിതത്വത്തിനോ ഭീഷണിയാകുന്ന അപകടകരമായ ജോലിക്ക് നിയോഗിക്കുക, വീട്ടുടമയോ കുടുംബാംഗങ്ങളൊ മോശമായി പെരുമാറുക തുടങ്ങിയ ഏതെങ്കിലും കാരണമുണ്ടായാല്‍ തൊഴിലുടമയുടെ അനുമതിയില്ലാതെ സ്‌പോണ്‍സര്‍ഷിപ്പ് മാറാം.

വിദേശ തൊഴില്‍ തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രത പാലിക്കണം; മുന്നറിയിപ്പുമായി നോര്‍ക്ക റൂട്ട്‌സ്

യൂറോപ്പിനേക്കാൾ കൂടുതൽ വനിതാ ടെക് സ്റ്റാർട്ടപ്പ് സംരംഭകർ സൗദി അറേബ്യയിലെന്ന് പഠനം

റിയാദ്: യൂറോപ്പിലേക്കാള്‍ കൂടുതല്‍ വനിതാ ടെക് സ്റ്റാർട്ടപ്പ് സംരംഭകർ പ്രവര്‍ത്തിക്കുന്നത് സൗദി അറേബ്യയിലെന്ന് പഠനം. ഏറ്റവും പുതിയ ഗവേഷണമനുസരിച്ച് കഴിഞ്ഞ വർഷം മൂന്നാം പാദത്തിൽ ഈ മേഖലയിലെ സ്ത്രീകളുടെ പങ്കാളിത്ത നിരക്ക് 28 ശതമാനമായിരുന്നു. യൂറോപ്യൻ ശരാശരി നിരക്കിനേക്കാൾ 10 ശതമാനത്തിലധികം കൂടുതലാണിത്. അതേ കാലയളവിൽ യൂറോപ്പില്‍ ഇത് 17.5 ശതമാനമായിരുന്നു.

2021-ൽ സൗദി അറേബ്യ സ്ത്രീകൾക്ക് 139,754 പുതിയ വാണിജ്യ ലൈസൻസുകൾ നൽകിയിരുന്നു. രാജ്യത്തിന്‍റെ കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ആഗോളതലത്തിലെ ഏറ്റവും വലിയ വളർച്ചാ നിരക്കുകളിൽ ഒന്നാണിത്.

2015മായി താരതമ്യം ചെയ്യുമ്പോള്‍, വനിതാ സംരംഭകര്‍ക്കായി നല്‍കിയ കൊമേഴ്സ്യല്‍ രജിസ്ട്രേഷനുകളില്‍ 112 ശതമാനം വര്‍ധനവാണ് ഇതിലൂടെ രേഖപ്പെടുത്തിയതെന്ന് മന്ത്രാലയം കൂട്ടിച്ചേര്‍ത്തു. സ്ത്രീകളുടെ ഉടമസ്ഥതയിലുള്ള ബിസിനസുകൾക്ക് 2015ല്‍ 65,912 കൊമേഴ്സ്യല്‍ രജിസ്ട്രേഷനുകളാണ് അനുവദിച്ചിരുന്നത്.

സൗദി വിഷൻ 2030ലൂടെ, സ്വകാര്യമേഖലയിലെ നിക്ഷേപം, കഴിവുകളെ ആകർഷിക്കൽ, ഇവ നിലനിർത്തൽ എന്നിവയിൽ ഊന്നൽ നൽകിയത് ഈ ഉയർച്ചയ്ക്ക് ആക്കം കൂട്ടിയതായി റിപ്പോർട്ട് പറയുന്നു. 

സാധനങ്ങള്‍ കൊണ്ടുപോകുന്ന ലിഫ്റ്റില്‍ നിന്ന് വീണ് പ്രവാസി മരിച്ചു, രണ്ട് പേര്‍ക്ക് പരിക്ക്

70 സാങ്കേതിക സംരംഭകരുമായും 340-ലധികം കമ്പനികളുമായും അവയുടെ സ്ഥാപകരുമായും സെപ്റ്റംബർ മുതൽ നവംബർ വരെയുള്ള കാലയളവിൽ നടത്തിയ അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് പഠന കണ്ടെത്തലുകൾ. രാജ്യത്തിന്‍റെ ടെക് കമ്മ്യൂണിറ്റിയുമായി പ്രവർത്തിക്കുന്ന 250-ലധികം സപ്പോര്‍ട്ട് സ്ഥാപനങ്ങളില്‍ നിന്നും നിക്ഷേപ സ്ഥാപനങ്ങളിൽ നിന്നുമാണ് ഡാറ്റ ശേഖരിച്ചത്.