കഴിഞ്ഞ ദിവസം ഉച്ചയ്‍ക്ക് 12.53നായിരുന്നു തീപിടുത്തമുണ്ടായ വിവരം അറിയിച്ചുകൊണ്ടുള്ള എമര്‍ജന്‍സി ഫോണ്‍ കോള്‍ ദുബൈ സിവില്‍ ഡിഫന്‍സിന്റെ കമാന്റ് റൂമില്‍ ലഭിച്ചത്. 

ദുബൈ: ദുബൈ ഡിസൈന്‍ ഡിസ്‍ട്രിക്റ്റില്‍ (Dubai Design Districts) കാറിന് തീപിടിച്ചു. എന്നാല്‍ മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ തീ നിയന്ത്രണ വിധേയമാക്കിയെന്നും (Put out car fire) ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും (No injuries reported) സിവില്‍ ഡിഫന്‍സ് (Dubai Civil defence അറിയിച്ചു.

കഴിഞ്ഞ ദിവസം ഉച്ചയ്‍ക്ക് 12.53നായിരുന്നു തീപിടുത്തമുണ്ടായ വിവരം അറിയിച്ചുകൊണ്ടുള്ള എമര്‍ജന്‍സി ഫോണ്‍ കോള്‍ ദുബൈ സിവില്‍ ഡിഫന്‍സിന്റെ കമാന്റ് റൂമില്‍ ലഭിച്ചത്. വിവരം സബീല്‍ ഫയര്‍ സ്റ്റേഷനിലേക്ക് കൈമാറുകയും നാല് മിനിറ്റിനുള്ളില്‍ അഗ്നിശമന സേനാ അംഗങ്ങള്‍ സ്ഥലത്തെത്തുകയും ചെയ്‍തു. 1.19ന് തീ നിയന്ത്രണ വിധേയമാക്കാന്‍ സാധിച്ചതായും തീപിടുത്തത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും ദുബൈ സിവില്‍ ഡിഫന്‍സ് വക്താവ് അറിയിച്ചു.

വീട്ടുജോലിക്കാരിയെ ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ യുവതിക്ക് 15 വര്‍ഷം കഠിന തടവ്
കുവൈത്ത് സിറ്റി: വീട്ടുജോലിക്കാരിയെ ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ (Murder) സ്വദേശി വനിതയ്‍ക്ക് 15 വര്‍ഷം തടവ്. കുവൈത്ത് പരമോന്നത കോടതിയാണ് (Kuwait Cassation Court) ശിക്ഷ വിധിച്ചത്. ഫിലിപ്പൈന്‍സ് സ്വദേശിയായ വീട്ടുജോലിക്കാരിയുടെ (Housemaid) കൊലപാതകം കുവൈത്തും ഫിലിപ്പൈന്‍സും തമ്മിലുള്ള രാഷ്‍ട്രീയ പ്രശ്നങ്ങളിലേക്ക് വരെ നയിച്ചിരുന്നു. തുടര്‍‌ന്ന് കുവൈത്തിലേക്കുള്ള വീട്ടുജോലിക്കാരികളുടെ നിയമനം ഫിലിപ്പൈന്‍സ് തടയുകയും ചെയ്‍തു. 

കേസില്‍ കുവൈത്തി വനിതയ്‍ക്ക് 15 വര്‍ഷം കഠിന തടവ് വിധിച്ച അപ്പീല്‍ കോടതി വിധി, പരമോന്നത കോടതി ശരിവെയ്‍ക്കുകയായിരുന്നു. തെളിവ് നശിപ്പിച്ചതിന് പ്രതിയുടെ ഭര്‍ത്താവിന് നാല് വര്‍ഷം തടവും വിധിച്ചു. കേസ് ആദ്യം പരിഗണിച്ചപ്പോള്‍ കോടതി വധശിക്ഷയാണ് വിധിച്ചതെങ്കിലും പിന്നീട് അപ്പീലുകളിലൂടെ ശിക്ഷ 15 വര്‍ഷം തടവായി കുറയ്‍ക്കുകയായിരുന്നു.

Read also: സൗദി അറേബ്യയില്‍ അനുവാദമില്ലാതെ ഫോട്ടോ എടുത്താൽ പിഴ ലഭിക്കും

ഫിലിപ്പൈന്‍സ് സ്വദേശിയായ ജോലിക്കാരിയെ ദീര്‍ഘ നാളായി കുവൈത്തി വനിത ക്രൂരമായി മര്‍ദിക്കുകയും വീട്ടിലെ ഒരു മുറിയില്‍ പൂട്ടിയിട്ട് ചികിത്സ നിഷേധിക്കുകയുമായിരുന്നു. മര്‍ദനത്തിനൊടുവില്‍ ജോലിക്കാരി മരിച്ചു. ശരീരം നിറയെ മര്‍ദനമേറ്റ പാടുകളും മുറിവുകളുമായി ഇവരുടെ മൃതദേഹം സബാഹ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ആശുപത്രിയില്‍ നിന്നാണ് ആഭ്യന്തര മന്ത്രാലയത്തിലെ ഓപ്പറേഷന്‍സ് റൂമില്‍ വിവരം അറിയിച്ചത്.

പ്രാഥമിക പരിശോധനയില്‍ തന്നെ അസ്വഭാവിക മരണമാണെന്ന് വ്യക്തമായതോടെ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്‍തു. മൃതദേഹം ആശുപത്രിയിലെത്തിച്ച സ്‍പോണ്‍സറെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‍തതില്‍ നിന്നാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്. തന്റെ ഭാര്യ ജോലിക്കാരിയെ ക്രൂരമായി മര്‍ദിക്കുമായിരുന്നുവെന്നും മര്‍ദനമേറ്റ് ബോധരഹിതയായപ്പോഴാണ് താന്‍ ആശുത്രിയിലെത്തിച്ചതെന്നും ഇയാള്‍ പറഞ്ഞു. വീട്ടുജോലിക്കാരി മരിച്ചിരുന്നുവെന്ന് താന്‍ അറിഞ്ഞില്ലെന്നും ഇയാളുടെ മൊഴിയിലുണ്ടായിരുന്നു.

Read also: സൗദി അറേബ്യയില്‍ മയക്കുമരുന്നുമായി ഇന്ത്യക്കാരന്‍ പിടിയില്‍

വീട്ടുജോലിക്കാരിയുടെ നെഞ്ചിലും തലയിലും ഉള്‍പ്പെടെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ മര്‍ദനമേറ്റിരുന്നു. ഭര്‍ത്താവിന് വീട്ടുജോലിക്കാരിയുമായി രഹസ്യ ബന്ധമുണ്ടെന്ന് പ്രതി ആരോപിച്ചിരുന്നു. ദുര്‍മന്ത്രാവാദത്തിലൂടെ തന്നെയും ഭര്‍ത്താവിനെയും പരസ്‍പരം അകറ്റാന്‍ ഇവര്‍ ശ്രമിക്കുന്നുവെന്നായിരുന്നു പ്രതിയുടെ വാദം.