ശൈത്യകാലത്താണ് പൊതുവെ കൊതുകുകൾ പെരുകുന്നത്. സ്മാര്‍ട്ട് ട്രാപ്പുകള്‍ തുടർച്ചയായി പ്രാണികളുടെ എണ്ണത്തിലുള്ള പെരുപ്പത്തെ നിരീക്ഷിക്കും. ഇത് യഥാസമയം ആവശ്യമായ കീടനിയന്ത്രണ നടപടികൾ സ്വീകരിക്കാൻ അധികൃതരെ സഹായിക്കും
ദുബായ്: കൊതുകുകളെയും മറ്റ് പ്രാണികളെയും തുരത്താൻ സ്മാർട്ട് ട്രാപ്പുകൾ സ്ഥാപിച്ച് ദുബായ് മുനിസിപ്പാലിറ്റി. ദുബായുടെ പല ഭാഗങ്ങളിലായി 237 സമാർട്ട് ട്രാപ്പുകളാണ് സ്ഥാപിച്ചിരിക്കുന്നത്. പൊതുജന ആരോഗ്യ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനും കൊതുകുകൾ പോലുള്ള പ്രാണികൾ പരത്തുന്ന രോഗങ്ങളിൽ നിന്ന് സമൂഹത്തെ സംരക്ഷിക്കാനുമുള്ള മുനിസിപ്പാലിറ്റിയുടെ പ്രതിബദ്ധതയുടെ ഭാഗമായാണ് പദ്ധതി നടപ്പാക്കിയിരിക്കുന്നത്. ദുബായ് എമിറേറ്റിലുടനീളമുള്ള താമസയിടങ്ങളിലും വാണിജ്യ, വ്യവസായ മേഖലകളിലും കൂടാതെ ജലാശയങ്ങൾ, മാർക്കറ്റുകൾ, പാർക്കുകൾ തുടങ്ങിയ ഇടങ്ങളിലെല്ലാം ഇത്തരം സ്മാർട്ട് ട്രാപ്പുകൾ സ്ഥാപിച്ചിട്ടുണ്ട്. പൂർണമായും സൗരോർജത്തെ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്നതാണ് സ്മാർട്ട് ട്രാപ്പുകൾ. ഇത് തുടർച്ചയായി പ്രാണികളുടെ എണ്ണത്തിലുള്ള പെരുപ്പത്തെ നിരീക്ഷിക്കും. ഇതിലൂടെ ആവശ്യമായ കീടനിയന്ത്രണ നടപടികൾ സ്വീകരിക്കാൻ അധികൃതർക്ക് കഴിയും.
read also: ബാപ്സ് ഹിന്ദു ക്ഷേത്രത്തിന്‍റെ ഒന്നാം വാർഷികം; 'പഥോത്സവ്' ആഘോഷമാക്കാനൊരുങ്ങി യുഎഇയിലെ വിശ്വാസികൾ
ശൈത്യകാലത്താണ് പൊതുവെ കൊതുകുകൾ പെരുകുന്നത്. ദുബൈയിലെ സംയോജിത പൊതുജനാരോഗ്യ കീടനിയന്ത്രണ സംവിധാനത്തിൽ സുപ്രധാന പങ്കു വഹിക്കുന്ന പദ്ധതിയാണ് സ്മാർട്ട് ട്രാപ്പുകൾ. ഇതുവഴി പെപ്റ്റിസൈഡുകളുടെ ഉപയോഗം കുറച്ചുകൊണ്ട് ഹരിത കീടനിയന്ത്രണങ്ങൾ ഉപയോഗിച്ച് പ്രാണികളെ തുരത്താനും കഴിയും.
