രണ്ട് മുതല്‍ അ‍ഞ്ച് വരെ അക്കങ്ങളിലുള്ള 90 ഫാന്‍സി നമ്പറുകളാണ് ദുബൈ ഗ്രാന്റ് ഹയാത്ത് ഹോട്ടലില്‍ റോഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി ലേലത്തില്‍ വച്ചത്. 

ദുബൈ: ഫാന്‍സി നമ്പര്‍ ലേലത്തിലൂടെ മൂന്ന് കോടിയിലധികം ദിര്‍ഹം സമാഹരിച്ച് ദുബായ് റോഡ്സ് ആന്റ് ട്രാന്‍സ്‍പോര്‍ട്ട് അതോറിറ്റി. ഓ 36 എന്ന നമ്പറിനാണ് ലേലത്തില്‍ ഏറ്റവും ഉയര്‍ന്ന തുക ലഭിച്ചത്. 26 ലക്ഷത്തിലധികം ദിര്‍ഹത്തിനാണ് ഈ നമ്പര്‍ ലേലത്തില്‍ പോയത്. 

രണ്ട് മുതല്‍ അ‍ഞ്ച് വരെ അക്കങ്ങളിലുള്ള 90 ഫാന്‍സി നമ്പറുകളാണ് ദുബൈ ഗ്രാന്റ് ഹയാത്ത് ഹോട്ടലില്‍ റോഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി ലേലത്തില്‍ വച്ചത്. ആര്‍ടിഎയുടെ 111-ാമത്തെ ഓപ്പണ്‍ ലേലമായിരുന്നു ഇത്. U 66666 എന്ന നമ്പറിന് പതിനാല് ലക്ഷത്തിലധികം ദിര്‍ഹവും v 44444 എന്ന നമ്പറിന് പത്ത് ലക്ഷം ദിര്‍ഹവും ലേലത്തില്‍ ലഭിച്ചു. Z786 എന്ന നമ്പര്‍ 10.35 ലക്ഷം ദിര്‍ഹം നല്‍കിയാണ് ഒരു വാഹനമുടമ സ്വന്തമാക്കിയത്. H, J, K, L, M, N, O, P, Q, R, S, T, U, V, W, X, Y, Z എന്നീ സീരിസിലുള്ള നമ്പറുകളാണ് ലേലത്തിലുണ്ടായിരുന്നത്.

Read also: ഗോൾഡന്‍ വീസ മാനദണ്ഡങ്ങളില്‍ കൂടുതല്‍ ഇളവുകൾ പ്രഖ്യാപിച്ച് യുഎഇ; പുരോഹിതര്‍ക്കും വീസ ലഭിക്കും

ഈ വര്‍ഷം യുഎഇ പ്രതീക്ഷിക്കുന്നത് പതിനൊന്ന് വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന സാമ്പത്തിക വളര്‍ച്ച
അബുദാബി: ഈ സാമ്പത്തിക വര്‍ഷം യുഎഇ മികച്ച വളര്‍ച്ച കൈവരിക്കുമെന്ന് യുഎഇ സെന്‍ട്രല്‍ ബാങ്ക്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 7.6 ശതമാനമായിരിക്കും യുഎഇയുടെ സാമ്പത്തിക വളര്‍ച്ച. കഴിഞ്ഞ പതിനൊന്ന് വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. നേരത്തെ ഈ വര്‍ഷം ജൂലൈയിലെ വിലയിരുത്തലനുസരിച്ച് 5.4ശതമാനമായിരുന്നു പ്രതീക്ഷിച്ചിരുന്ന വളര്‍ച്ചാനിരക്ക്. എന്നാല്‍ എണ്ണ ഉല്‍പാദനത്തിലെ വര്‍ധനവും, എണ്ണയിതര മേഖലകളിലെ മികച്ച പ്രകടനവുമാണ് വളര്‍ച്ചാ നിരക്ക് വര്‍ധിക്കാന്‍ കാരണമായത്. റിയല്‍ എസ്റ്റേറ്റ് മേഖലയിലുണ്ടായ വന്‍ കുതിച്ച് ചാട്ടമാണ് എണ്ണയിതര വരുമാനത്തില്‍ യുഎഇയ്ക്ക് ഗുണകരമായത്. 3.8 ശതമാനമായിരുന്നു കഴിഞ്ഞ വര്‍ഷം യുഎഇയുടെ സാമ്പത്തിക വളര്‍ച്ച.

Read also: ഗോൾഡന്‍ വീസ മാനദണ്ഡങ്ങളില്‍ കൂടുതല്‍ ഇളവുകൾ പ്രഖ്യാപിച്ച് യുഎഇ; പുരോഹിതര്‍ക്കും വീസ ലഭിക്കും