Asianet News MalayalamAsianet News Malayalam

സൗദിയിൽ വിമാന യാത്രക്കാരെ ബോധവത്കരിക്കാൻ ഇലക്ട്രോണിക് പോർട്ടൽ ആരംഭിച്ചു

യാത്രക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും മികച്ച സേവനങ്ങൾ നൽകുന്നതിനും യാത്രാനുഭവം മെച്ചപ്പെടുത്തുന്നതിനും നിരവധി പ്രവർത്തനങ്ങൾ നടപ്പാക്കിയതായി അദ്ദേഹം പറഞ്ഞു. 

E portal service started by Saudi aviation authority
Author
Riyadh Saudi Arabia, First Published Mar 17, 2021, 6:08 PM IST

റിയാദ്: യാത്രക്കാരെ അവരുടെ അവകാശങ്ങളെക്കുറിച്ച് ബോധവത്കരിക്കുന്നതിന് സിവിൽ ഏവിയേഷൻ അതോറിറ്റി ഇലക്ട്രോണിക് പോർട്ടൽ ആരംഭിച്ചു. അന്താരാഷ്ട്ര ഉപഭോക്തൃ ദിനാചരണ ചടങ്ങിൽ പോർട്ടലിന്റെ ഉദ്ഘാടനം സിവിൽ ഏവിയേഷൻ അതോറിറ്റി പ്രസിഡൻറ് അബ്ദുൽ അസീസ് ബിൻ അബ്ദുല്ല അൽദുയിലേജ് നിർവഹിച്ചു. 

യാത്രക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും മികച്ച സേവനങ്ങൾ നൽകുന്നതിനും യാത്രാനുഭവം മെച്ചപ്പെടുത്തുന്നതിനും നിരവധി പ്രവർത്തനങ്ങൾ നടപ്പാക്കിയതായി അദ്ദേഹം പറഞ്ഞു. യാത്രക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിന് അതോറിറ്റിക്ക് കീഴിൽ പ്രത്യേക വകുപ്പ് പ്രവർത്തിക്കുന്നുണ്ട്. പുതിയ പോർട്ടലിൽ നിരവധി സർവീസുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. യാത്രകളെക്കുറിച്ചും അവരുടെ അവകാശങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ അറിയാൻ ഡിജിറ്റൽ അസിസ്റ്റൻറുമായി നേരിട്ട് സംസാരിക്കാൻ കഴിയുന്നവിധത്തിലാണ് പോർട്ടൽ ഒരുക്കിയിരിക്കുന്നത്. പരാതികളും നിർദേശങ്ങളും ഈ സംവിധാനം വഴി സമർപ്പിക്കാനാവും.

Follow Us:
Download App:
  • android
  • ios