Asianet News MalayalamAsianet News Malayalam

Earthquake in Arabian Gulf: അറേബ്യന്‍ ഗള്‍ഫില്‍ ഭൂചലനം; 4.5 തീവ്രത രേഖപ്പെടുത്തി

ഒമാനിലെ ഖസബില്‍ നിന്ന് 655 കിലോമീറ്റര്‍ അകലെ അറേബ്യന്‍ ഗള്‍ഫില്‍ ഭൂചലനമുണ്ടായതായി യുഎഇ, ഒമാന്‍ അധികൃതര്‍ അറിയിച്ചു. 4.5 ആയിരുന്നു തീവ്രത.

Earthquake recorded in Arabian Gulf
Author
Muscat, First Published Jan 16, 2022, 3:33 PM IST

മസ്‍കത്ത്: അറേബ്യന്‍ ഗള്‍ഫില്‍ ഞായറാഴ്‍ച ചെറിയ ഭൂചലനമുണ്ടായതായി ഒമാനിലെ സുല്‍ത്താന്‍ ഖാബൂസ് സര്‍വകലാശായിലെ ഭൂചലന നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഞായറാഴ്‍ച രാവിലെയുണ്ടായ ഭൂചലനത്തിന് 4.5 ആണ് തീവ്രത രേഖപ്പെടുത്തിയത്. ഒമാനിലെ ഖസബില്‍ നിന്ന് 655 കിലോമീറ്റര്‍ അകലെയായിരുന്നു പ്രഭവ കേന്ദ്രം. ഭൗമോപരിതലത്തില്‍ നിന്ന് 21 കിലോമീറ്റര്‍ താഴെയായിരുന്നു ഇത് രേഖപ്പെടുത്തിയതെന്നും ഒമാനിലെ സുല്‍ത്താന്‍ ഖാബൂസ് സര്‍വകലാശായിലെ ഭൂചലന നിരീക്ഷണ കേന്ദ്രം പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറയുന്നു.
 

ഞായറാഴ്‍ച രാവിലെ ഭൂചലനമുണ്ടായ വിവരം യുഎഇ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും അറിയിച്ചു. 4.7 ആയിരുന്നു തീവ്രതയെന്നാണ് യുഎഇ അധികൃതര്‍ അറിയിച്ചത്. ഭൂചലനം യുഎഇയെ ബാധിച്ചിട്ടില്ലെന്നും പ്രസ്‍താവന പറയുന്നു.
Earthquake recorded in Arabian Gulf

Follow Us:
Download App:
  • android
  • ios