Asianet News MalayalamAsianet News Malayalam

വാഹനമോഷണ ശ്രമം; കുവൈത്തില്‍ പ്രവാസി അറസ്റ്റില്‍

റെസ്‌ക്യൂ പൊലീസ് ഡയറക്ടറേറ്റ് ജനറലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളെ നാടുകടത്താനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്.

man arrested in kuwait for attempt to steal vehicle
Author
First Published Dec 18, 2022, 3:06 PM IST

കുവൈത്ത് സിറ്റി: കുവൈത്തില്‍ വാഹനം മോഷ്ടിക്കാന്‍ ശ്രമിച്ച പ്രവാസി അറസ്റ്റില്‍. വാഹനങ്ങള്‍ മോഷ്ടിക്കാന്‍ ശ്രമിക്കുന്നതായി സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച വീഡിയോയിലെ പ്രവാസിയാണ് അറസ്റ്റിലായത്. റെസ്‌ക്യൂ പൊലീസ് ഡയറക്ടറേറ്റ് ജനറലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളെ നാടുകടത്താനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്. ഇതിന്റെ ഭാഗമായി ആവശ്യമായ നടപടികള്‍ സ്വീകരിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

 

Read More -  വേശ്യാവൃത്തിയിലേര്‍പ്പെട്ട പന്ത്രണ്ടംഗ സംഘം കുവൈത്തില്‍ പിടിയില്‍

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് കുവൈത്തില്‍ ഡീസല്‍ കള്ളക്കടത്തിന് ശ്രമിച്ച എട്ട് കമ്പനികള്‍ക്കും ഫാക്ടറികള്‍ക്കുമെതിരെ നടപടി സ്വീകരിച്ചതായി കുവൈത്ത് എണ്‍വയോണ്‍മെന്റ് പബ്ലിക് അതോറിറ്റി (ഇ.പി.എ) അറിയിച്ചിരുന്നു. എണ്‍പത് കണ്ടെയ്‍നറുകളിലായി ഇരുപത് ലക്ഷത്തോളം ലിറ്റര്‍ ഡീസലാണ് കടത്താന്‍ ശ്രമിച്ചതെന്ന് അതോറിറ്റി ബുധനാഴ്ച അറിയിച്ചു. കുവൈത്ത് പെട്രോളിയം കോര്‍പറേഷന്റെ അംഗീകാരമില്ലാതെ കൊണ്ടുപോവുകയായിരുന്ന പെട്രോളിയം ഉത്പന്നങ്ങള്‍ പരിശോധനയില്‍ കണ്ടെത്തുകയായിരുന്നുവെന്ന്  കുവൈത്ത് എണ്‍വയോണ്‍മെന്റ് പബ്ലിക് അതോറിറ്റിക്ക് കീഴിലുള്ള കെമിക്കല്‍ സേഫ്റ്റി ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ ഡോ. മിഷ്അല്‍ അല്‍ ഇബ്രാഹിം പറഞ്ഞു.

Read More -  കുവൈത്തില്‍ ഈ വര്‍ഷം പുറപ്പെടുവിച്ചത് 47,000ലേറെ യാത്രാ വിലക്ക് ഉത്തരവുകള്‍

രാജ്യത്തു നിന്നും പെട്രോളിയും ഉത്പന്നങ്ങളും മറ്റ് കെമിക്കലുകളും കയറ്റുമതി ചെയ്യാനോ മറ്റ് രാജ്യങ്ങളില്‍ നിന്ന് ഇത്തരം സാധനങ്ങള്‍ ഇറക്കുമതി ചെയ്യാനോ ബന്ധപ്പെട്ട അധികൃതരില്‍ നിന്ന് അനുമതി വാങ്ങുകയും ഇതിന് അംഗീകാരമുള്ള കമ്പനികളിലൂടെ മാത്രം നടപടികള്‍ സ്വീകരിക്കുകയും വേണം എന്നാണ് നിയമം. ഇതിന് വിരുദ്ധമായി കള്ളക്കടത്ത് നടത്താനുള്ള ശ്രമത്തിന് 10,000 കുവൈത്തി ദിനാര്‍ പിഴ ലഭിക്കും. ഇതിന് പുറമെ രാജ്യത്തിന്റെ സമ്പത്ത് കൊള്ളയടിക്കാന്‍ ശ്രമിച്ചതിന് കുവൈത്ത് കസ്റ്റംസ്, കുവൈത്ത് പെട്രോളിയം കോര്‍പറേഷന്‍ എന്നിവയുമായി സഹകരിച്ച് കുവൈത്ത് എണ്‍വയോണ്‍മെന്റ് പബ്ലിക് അതോറിറ്റി നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Follow Us:
Download App:
  • android
  • ios