ഒമ്പത് സ്ത്രീകളും മൂന്ന് പുരുഷന്‍മാരുമാണ് അറസ്റ്റിലായത്. രഹസ്യ വിവരം ലഭിച്ചത് അനുസരിച്ച് അല്‍ അഹ്മദിയിലെ ഒരു കെട്ടിടത്തില്‍ പൊലീസ് റെയ്ഡ് നടത്തി.

കുവൈത്ത് സിറ്റി: കുവൈത്തില്‍ വേശ്യാവൃത്തിയിലേര്‍പ്പെട്ട 12 അംഗ സംഘത്തെ പൊലീസ് പിടികൂടി. അനധികൃത പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരെ കണ്ടെത്തുന്നതിനുള്ള പരിശോധനയുടെ ഭാഗമായാണിത്. 

തെക്കന്‍ കുവൈത്തിലെ അല്‍ അഹ്മദി ഗവര്‍ണറേറ്റില്‍ നിന്നാണ് ഇവരെ പിടികൂടിയത്. പണത്തിന് പകരം അനധികൃത സേവനങ്ങള്‍ നല്‍കുകയായിരുന്നു സംഘം ചെയ്തു വന്നതെന്ന് പ്രാദേശിക ദിനപ്പത്രത്തെ ഉദ്ധരിച്ച് 'ഗള്‍ഫ് ന്യൂസ്' റിപ്പോര്‍ട്ട് ചെയ്തു. ഒമ്പത് സ്ത്രീകളും മൂന്ന് പുരുഷന്‍മാരുമാണ് അറസ്റ്റിലായത്. രഹസ്യ വിവരം ലഭിച്ചത് അനുസരിച്ച് അല്‍ അഹ്മദിയിലെ ഒരു കെട്ടിടത്തില്‍ പൊലീസ് റെയ്ഡ് നടത്തി. ഇവിടെ നിന്നാണ് പ്രതികളെ പിടികൂടിയത്. പരിശോധനയില്‍ നിരീക്ഷണ ക്യാമറകളും സ്മാര്‍ട്ട് ഉപകരണങ്ങളും പിടിച്ചെടുത്തു. എല്ലാ പ്രതികളെയും ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി. 

Read More - അമ്മയുടെ കാമുകന്റെ ക്രൂര പീഡനം; പൊള്ളലേറ്റ മൂന്ന് കുട്ടികളെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ജോലിയെച്ചൊല്ലിയുള്ള തര്‍ക്കത്തിനിടെ രണ്ട് സഹപ്രവര്‍ത്തകരെ കുത്തിക്കൊന്ന പ്രവാസിക്ക് ശിക്ഷ വിധിച്ചു

കുവൈത്ത് സിറ്റി: കുവൈത്തില്‍ തര്‍ക്കത്തിനിടെ രണ്ട് സഹപ്രവര്‍ത്തകരെ കുത്തിക്കൊന്ന പ്രവാസിക്ക് ജീവപര്യന്തം തടവ് ശിക്ഷ. ജ‍ഡ്‍ജി ഫൈസല്‍ അല്‍ ഹര്‍ബിയുടെ അധ്യക്ഷതയിലുള്ള ക്രിമിനല്‍ കോടതി ബെഞ്ചാണ് കഴിഞ്ഞ ദിവസം ശിക്ഷ വിധിച്ചത്. പ്രതി ഈജിപ്ഷ്യന്‍ പൗരനാണെന്നാണ് റിപ്പോര്‍ട്ട്. 

രണ്ട് സിറിയക്കാരാണ് പ്രതിയുടെ കുത്തേറ്റ് കൊല്ലപ്പെട്ടത്. വിചാരണയ്‍ക്കൊടുവില്‍ കൊലപാതകം ആസൂത്രിതമല്ലെന്ന് കോടതി കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ഈ കുറ്റം ഒഴിവാക്കിയാണ് ശിക്ഷ വിധിച്ചത്. വിചാരണയ്‍ക്കിടെ പ്രതി കുറ്റം സമ്മതിച്ചെങ്കിലും താന്‍ കൊലപാതകം നടത്താന്‍ പദ്ധതിയിട്ട് വന്നതല്ലെന്ന് കോടതിയില്‍ പറഞ്ഞു. തന്നെ അവഹേളിക്കുകയും അപമാനിക്കുകയും ചെയ്‍തപ്പോള്‍ ദേഷ്യം കാരണം ചെയ്‍തുപോയതാണെന്നായിരുന്നു ഇയാളുടെ വാദം.

Read More - കുവൈത്തില്‍ 20 ലക്ഷം ഡീസല്‍ കള്ളക്കടത്തിനുള്ള ശ്രമം അധികൃതര്‍ പരാജയപ്പെടുത്തി

പ്രതിയെ അറസ്റ്റ് ചെയ്‍ത പൊലീസ്, കേസ് പ്രോസിക്യൂഷന് കൈമാറുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് വിചാരണ പൂര്‍ത്തിയാക്കി കോടതി വിധി പറഞ്ഞത്.