ഖത്തറിലെ സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്കുള്ള അവധിയാണ് പ്രഖ്യാപിച്ചത്. ജൂൺ ആറ് മുതൽ എട്ട് വരെയാണ് അവധി.
ദോഹ: ഖത്തറിലെ സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് മൂന്ന് ദിവസത്തെ ശമ്പളത്തോടുകൂടിയ ബലിപെരുന്നാൾ അവധി ഖത്തർ തൊഴിൽ മന്ത്രാലയം പ്രഖ്യാപിച്ചു. ജൂൺ ആറ് മുതൽ എട്ട് വരെയാണ് അവധി.
തൊഴിൽ നിയമത്തിലെ ആർട്ടിക്കിൾ (74) ൽ അനുശാസിക്കുന്നത് പ്രകാരം, തൊഴിലാളികളെ ഈ അവധി ദിവസങ്ങളിൽ ജോലി ചെയ്യിപ്പിച്ചാൽ ഓവർടൈമിനും അലവൻസുകൾക്കുമുള്ള വ്യവസ്ഥകൾ ബാധകമാക്കേണ്ടത് ആവശ്യമാണെന്ന് തൊഴിൽ മന്ത്രാലയം ചൂണ്ടിക്കാട്ടി.
ഖത്തറില്‍ പൊതുമേഖലക്ക് നേരത്തെ ബലിപെരുന്നാള്‍ അവധി പ്രഖ്യാപിച്ചിരുന്നു. അമീരി ദിവാനാണ് അവധി പ്രഖ്യാപിച്ചത്. ജൂൺ അഞ്ച് വ്യാഴാഴ്ച മുതല്‍ ജൂണ്‍ 9 തിങ്കളാഴ്ച വരെയാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. മന്ത്രാലയങ്ങള്‍, മറ്റ് സര്‍ക്കാര്‍ ഏജന്‍സികള്‍, പൊതുസ്ഥാപനങ്ങള്‍ എന്നിവ ഈ ദിവസങ്ങളില്‍ പ്രവര്‍ത്തിക്കില്ല. ജൂൺ 10 ചൊവ്വാഴ്ച മുതലാണ് പ്രവൃത്തി ദിവസം പുനരാരംഭിക്കുക.
യുഎഇ, ഒമാന്‍, സൗദി അറേബ്യ എന്നിവിടങ്ങളിലും ബലിപെരുന്നാൾ അവധി പ്രഖ്യാപിച്ചിരുന്നു. യുഎഇയിൽ സ്വകാര്യമേഖലയിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് നാല് ദിവസത്തെ അവധിയാണ് ലഭിക്കുക. ദുല്‍ഹജ്ജ് 9 മുതല്‍ 12 വരെയാണ് അവധി ലഭിക്കുക. ഇതനുസരിച്ച് ജൂൺ 5 വ്യാഴാഴ്ച മുതല്‍ ജൂൺ എട്ട് വരെയാണ് അവധി. ൺ 9 തിങ്കളാഴ്ച മുതല്‍ പൊതുമേഖലയ്ക്ക് പ്രവൃത്തി ദിവസം പുനരാരംഭിക്കും. മാസപ്പിറവി ദൃശ്യമായതിൻ്റെ അടിസ്ഥാനത്തിൽ ഗൾഫ് രാജ്യങ്ങളിൽ ജൂൺ 6നാണ് ബലിപെരുന്നാൾ. സൗദിയിലും ഒമാനിലും മാസപ്പിറവി കണ്ടതിൻ്റെ അടിസ്ഥാനത്തിലാണ് തീരുമാനം.
ഒമാനില്‍ ജൂൺ 5 വ്യാഴാഴ്ച മുതല്‍ ജൂൺ 9 തിങ്കളാഴ്ച വരെയാണ് ബലിപെരുന്നാൾ അവധി ലഭിക്കുക. ജൂൺ 10 ചൊവ്വാഴ്ച പ്രവൃത്തി ദിവസം പുനരാരംഭിക്കും. സൗദി അറേബ്യയില്‍ ബലിപെരുന്നാളിനോട് അനുബന്ധിച്ച് അവധി പ്രഖ്യാപിച്ചിരുന്നു. സ്വകാര്യ മേഖലക്കുള്ള അവധിയാണ് പ്രഖ്യാപിച്ചത്. നാല് ദിവസമാണ് സൗദിയിലെ സ്വകാര്യ മേഖലാ ജീവനക്കാര്‍ക്ക് ഔദ്യോഗിക അവധി ലഭിക്കുക.


