ബാങ്കില്‍ നിന്നും വലിയ തുക പിന്‍വലിക്കുന്ന ഉപഭോക്താക്കളെ  പിന്തുടര്‍ന്ന് അവരുടെ വാഹനങ്ങളില്‍ നിന്ന് പണം മോഷ്ടിക്കുന്ന സംഘമാണ് പിടിയിലായതെന്ന് പോലീസിന്റെ പ്രസ്താവനയില്‍ പറയുന്നു.

മസ്‌കറ്റ്: മോഷണക്കുറ്റത്തിന്(theft) എട്ട് ആഫ്രിക്കന്‍ പൗരന്മാരെ മസ്‌കത്ത്(Muscat) ഗവര്‍ണറേറ്റ് പോലീസ് കമാന്‍ഡ് പിടികൂടി. ഒരു ബാങ്ക് ഇടപാടുകാരനില്‍ നിന്നും പണം തട്ടി എടുത്തതിനാണ് ആഫ്രിക്കന്‍ പൗരത്വമുള്ള എട്ടംഗ സംഘത്തെ റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ബാങ്കില്‍ നിന്നും വലിയ തുക പിന്‍വലിക്കുന്ന ഉപഭോക്താക്കളെ പിന്തുടര്‍ന്ന് അവരുടെ വാഹനങ്ങളില്‍ നിന്ന് പണം മോഷ്ടിക്കുന്ന സംഘമാണ് പിടിയിലായതെന്ന് പോലീസിന്റെ പ്രസ്താവനയില്‍ പറയുന്നു.

Scroll to load tweet…

സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ചമഞ്ഞ് ആള്‍മാറാട്ടം നടത്തിയ രണ്ട് പേര്‍ പിടിയില്‍

സലാല :ഒമാന്‍ (Oman)സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണെന്ന് ആള്‍മാറാട്ടം(impersonating) നടത്തിയ രണ്ടുപേരെ ദോഫാര്‍ ഗവര്‍ണറേറ്റ് പോലീസ് കമാന്‍ഡ് പിടികൂടി. ഇരയുടെ വീട്ടിലെത്തി വ്യക്തിപരമായ രേഖകള്‍ പരിശോധനക്കായി കൈമാറാന്‍ ആവശ്യപ്പെട്ട ശേഷം ഇരയെ കെട്ടിയിട്ടു പണം ബലമായി പിടിച്ചു വാങ്ങുകയും ചെയ്ത രണ്ട് പേരെ പിടികൂടിയതായി റോയല്‍ ഒമാന്‍ പോലീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. കൂടാതെ ബാങ്ക് ഓട്ടോമേറ്റഡ് എക്‌സ്‌ചേഞ്ച് മെഷീനുകളിലൊന്നില്‍ നിന്ന് ബാക്കി തുകകള്‍ പിന്‍വലിക്കാന്‍ ഇരയെ നിര്‍ബന്ധിച്ചതായും പോലീസിന്റെ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.