Accident : സൗദിയില്‍ മൂന്ന് കാറുകള്‍ കൂട്ടിയിടിച്ച് അപകടം, എട്ടുപേര്‍ക്ക് പരിക്ക്
അപകട സ്ഥലത്ത് എത്തിയ മക്ക റെഡ് ക്രസന്റിന് കീഴിലെ മൂന്ന് ആംബുലന്‍സ് സംഘങ്ങള്‍ രക്ഷാപ്രവര്‍ത്തനം നടത്തി. പരിക്കേറ്റവര്‍ക്ക് പ്രാഥമിക ശുശ്രൂഷകള്‍ നല്‍കിയ ശേഷം മക്കയിലെ വിവിധ ആശുപത്രികളിലേക്ക് മാറ്റി.

റിയാദ്: സൗദി അറേബ്യയില്‍(Saudi Arabia) മൂന്ന് കാറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍(Accident) എട്ടുപേര്‍ക്ക് പരിക്കേറ്റു(injury). മക്കയ്ക്ക് സമീപം ജുമൂമിലാണ് അപകടമുണ്ടായത്. ജുമൂം സിവില്‍ ഡിഫന്‍സ് ആസ്ഥാനത്തിന് മുമ്പിലാണ് കാറുകള്‍ കൂട്ടിയിടിച്ചത്.
അപകട സ്ഥലത്ത് എത്തിയ മക്ക റെഡ് ക്രസന്റിന് കീഴിലെ മൂന്ന് ആംബുലന്‍സ് സംഘങ്ങള്‍ രക്ഷാപ്രവര്‍ത്തനം നടത്തി. പരിക്കേറ്റവര്‍ക്ക് പ്രാഥമിക ശുശ്രൂഷകള്‍ നല്‍കിയ ശേഷം മക്കയിലെ വിവിധ ആശുപത്രികളിലേക്ക് മാറ്റി. രണ്ടുപേരെ ഹിറാ ജനറല്‍ ആശുപത്രിയിലും രണ്ടുപേരെ അല്‍സാഹിര്‍ കിങ് അബ്ദുല്‍ അസീസ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. അപകടത്തില്‍ നാലുപേര്‍ക്ക് നിസ്സാര പരിക്കേറ്റു.
ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച പ്രവാസി മലയാളി ഹൃദയസ്‍തംഭനം മൂലം മരിച്ചു
റിയാദ്: ശാരീരിക അസ്വസ്ഥതകളെ തുടർന്ന് റിയാദിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടിരുന്ന മലയാളി മരിച്ചു. അടൂർ സ്വദേശി സൗപർണികയിൽ മോഹനൻ (65) ആണ് ഹൃദയസ്‍തംഭനം മൂലം മരിച്ചത്. സ്വകാര്യ കമ്പനിയിൽ ഇലക്ട്രീഷനായിരുന്നു. പി.എം. വാസു - പി.കെ. സരസമ്മ ദമ്പതികളൂടെ മകനാണ്. വത്സലയാണ് ഭാര്യ. അഞ്ചു മോഹൻ, അനഘ മോഹൻ എന്നിവർ മക്കൾ. മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിന് റിയാദിലെ കെ.എം.സി.സി പ്രവർത്തകർ രംഗത്തുണ്ട്.