Asianet News MalayalamAsianet News Malayalam

ചാർജ് ചെയ്താല്‍ 500 കിലോമീറ്ററിലേറെ ഓടിക്കാം; അൽഖോബാർ കോർണീഷിൽ ഇലക്ട്രിക് കാറുകളുടെ ചാർജിങ് സ്റ്റേഷനുകൾ

അറബി, ഇംഗ്ലീഷ് ഭാഷകളെ പിന്തുണക്കുന്നതാണ്. ഉയർന്ന താപനില ഘടകങ്ങളെ നേരിടാനാകും. ചാർജ് ചെയ്ത ശേഷം 500 കിലോമീറ്ററിലധികം ദൂരം വാഹനമോടിക്കാൻ കഴിയും.

electric car charging stations in al khobar corniche
Author
First Published Nov 19, 2023, 10:25 PM IST

റിയാദ്: അൽഖോബാർ കോർണിഷിൽ ഇലക്ട്രിക് കാറുകൾക്കായുള്ള ആദ്യത്തെ നാല് ചാർജിങ് സ്റ്റേഷനുകൾ ആരംഭിച്ചു. സൗദി കിഴക്കൻ മേഖല മുനിസിപ്പാലിറ്റിയാണ് സ്റ്റേഷനുകൾ തുടങ്ങിയത്. ഉപഭോക്താക്കൾക്ക് വിപുലമായ സേവനം നൽകാൻ കഴിയുന്ന വിധത്തിൽ സൗദി സ്റ്റാൻഡേർഡ് അതോറിറ്റി അംഗീകരിച്ച ചാർജിങ് ഉപകരണങ്ങളാണ് സ്റ്റേഷനിൽ ഉപയോഗിച്ചിരിക്കുന്നത്. പുതിയ ഉപകരണങ്ങൾക്ക് വ്യതിരിക്തവും പരിസ്ഥിതി സൗഹൃദവുമായ മോഡലുകളുണ്ടെന്ന് മുനിസിപ്പാലിറ്റി വിശദീകരിച്ചു.

അറബി, ഇംഗ്ലീഷ് ഭാഷകളെ പിന്തുണക്കുന്നതാണ്. ഉയർന്ന താപനില ഘടകങ്ങളെ നേരിടാനാകും. ചാർജ് ചെയ്ത ശേഷം 500 കിലോമീറ്ററിലധികം ദൂരം വാഹനമോടിക്കാൻ കഴിയും. നിരവധി സ്ഥലങ്ങളിൽ സ്റ്റേഷനുകൾ ഒരുക്കാൻ പ്രവർത്തിക്കുകയാണെന്നും പറഞ്ഞു. രാജ്യത്ത് ഇലക്ട്രിക് കാർ വ്യവസായം പ്രാദേശികവൽക്കരിക്കാനുള്ള ദേശീയശ്രമങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിനൊപ്പം പരിവർത്തന പരിപാടികളുടെയും ‘വിഷൻ 2030’ െൻറയും ലക്ഷ്യങ്ങൾക്ക് അനുസൃതമായി കാർബൺ ഉദ്വമനം കുറയ്ക്കുന്നതിന് സഹായിക്കുന്ന നയങ്ങൾ പാലിക്കാനും പരിസ്ഥിതി സൗഹൃദ സാങ്കേതികവിദ്യകൾ ഉപയോഗിക്കാനുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും മുനസിപ്പാലിറ്റി പറഞ്ഞു.

Read Also - മരുഭൂമിയില്‍ കാറോട്ടത്തിനിടെ അപകടം; പ്രവാസി യുവാവ് മരിച്ചു, പിന്നാലെ പ്രധാന നീക്കവുമായി അധികൃതര്‍

അനധികൃതമായി വിറക് വിൽപന; ഏഴു പ്രവാസികള്‍ പേര്‍ പിടിയിൽ 

റിയാദ്: സൗദി അറേബ്യയില്‍ അനധികൃതമായി വിറകും കരി ഉൽപന്നങ്ങളും വിൽപന നടത്തിയ ഏഴ് വിദേശികള്‍ പിടിയിലായി. രാജ്യം ശൈത്യത്തിലേക്ക് കടന്നതോടെ പരിസ്ഥിതി ജല, കാർഷിക മന്ത്രാലയം പരിശോധന ശക്തമാക്കിയിരിക്കുകയാണ്. അനുമതിയില്ലാതെ മരം മുറിക്കുന്നതും വിറക് ഉൽപാദിപ്പിക്കുന്നതും വിപണനം ചെയ്യുന്നതും സൗദിയില്‍ കടുത്ത ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. പാരിസ്ഥിതിക നിയമലംഘനങ്ങള്‍ തടയുന്നതിന് പരിശോധന ശക്തമാക്കിയിരിക്കുകയാണ് സൗദി പരിസ്ഥിതി ജല കൃഷി മന്ത്രാലയം.

രാജ്യം ശൈത്യത്തിലേക്ക് കടന്നതോടെ അനധികൃതമായി മരം മുറിക്കുന്നതും വിറക് ഉൽപാദിപ്പിക്കുന്നതും വിപണനം നടത്തുന്നതും കർശനമായി വിലക്കിയിട്ടുണ്ട്. മക്ക പ്രവിശ്യയില്‍ നടത്തിയ പരിശോധനയിലാണ് വിദേശികള്‍ പിടിയിലായതായി മന്ത്രാലയം വെളിപ്പെടുത്തിയത്. നാല് സുഡാന്‍ പൗരന്മാരും മൂന്ന് ഈജിപ്ഷ്യന്‍ സ്വദേശികളുമാണ് അറസ്റ്റിലായത്. ഇവരില്‍ നിന്നും 115 ക്യുബിക് മീറ്ററിലധികം പ്രാദേശിക വിറകും കരിയും പിടിച്ചെടുത്തു. 

തുടര്‍ നടപടിക്കായി ഇവരെ പബ്ലിക് പ്രൊസിക്യൂഷന് കൈമാറി.ഇത്തരം നിയമ ലംഘനങ്ങൾക്ക് സൗദിയില്‍ കടുത്ത ശിക്ഷയും പിഴയുമാണ് ലഭിക്കുക. വിറക് ഉൽപന്നങ്ങൾക്ക് ക്യുബിക് മീറ്ററിന് 16,000 റിയാല്‍ വീതം പിഴ ചുമത്തും. ഒപ്പം ജയില്‍ ശിക്ഷയും. വിദേശിയാണെങ്കില്‍ നാടുകടത്തുകയും ചെയ്യും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...

Follow Us:
Download App:
  • android
  • ios