Asianet News MalayalamAsianet News Malayalam

റോഡിലുടനീളം റോന്ത് ചുറ്റും, എഐ കണ്ണു കൊണ്ട് കുറ്റവാളികളെ കണ്ടെത്തും; പട്രോളിങ്ങിന് പുതിയ ഇലക്ട്രിക് കാര്‍

റിയാദിൽ ആരംഭിച്ച അന്താരാഷ്ട്ര പ്രതിരോധ പ്രദർശന മേളയിലാണ് ഈ കാർ പ്രദർശിപ്പിച്ചിരിക്കുന്നത്. സുരക്ഷാ ലംഘനങ്ങൾ നിരീക്ഷിക്കാൻ എ.ഐ സംവിധാനത്തിലൂടെ ഈ കാറിന് കഴിയും.

electric cars with artificial intelligence for patrolling in saudi
Author
First Published Feb 8, 2024, 12:14 PM IST

റിയാദ്: കുറ്റവാളികളെ എഐ കണ്ണ് കൊണ്ട് കണ്ടെത്തും കാമറയുമായി സൗദി അറേബ്യയിൽ പട്രോളിങ്ങിന് പുതിയ ഇലക്ട്രിക് കാർ. റോഡിലുടനീളം റോന്ത് ചുറ്റാൻ ഇനി പൊലീസിന് ലഭിക്കുന്നത് ആർട്ടിഫിഷ്യൽ ഇൻറലിജൻസ് സംവിധാനവും ഡ്രോൺ കാമറയുമുള്ള അത്യാധുനിക കാർ. ട്രാഫിക് ലംഘനങ്ങളും മറ്റ് സുരക്ഷാപ്രശ്നങ്ങളും നിർമിത ബുദ്ധികൊണ്ട് പ്രവർത്തിക്കുന്ന കാമറാക്കണ്ണുകൾ അതിസുക്ഷ്മമായി നിരീക്ഷിക്കും. 

കുറ്റവാളികളെ കണ്ടെത്താനും പ്രശ്ന സ്ഥലങ്ങൾ നിരീക്ഷിക്കാനും കാറിെൻറ ടോപ്പിൽനിന്നൊരു ഡ്രോൺ പറന്നുയരും. ഇങ്ങനെ അത്ഭുതപ്പെടുത്തുന്ന ആർട്ടിഫിഷ്യൽ ഇൻറലിജൻസ് സാങ്കേതിക സംവിധാനത്തോടെ സൗദിയിൽ നിർമിച്ച ആദ്യത്തെ ലൂസിഡ് ഇലക്ട്രിക് സെക്യൂരിറ്റി കാർ ആഭ്യന്തര മന്ത്രാലയം പൊതുജനങ്ങളെ കാണിച്ചു. റിയാദിൽ ആരംഭിച്ച അന്താരാഷ്ട്ര പ്രതിരോധ പ്രദർശന മേളയിലാണ് ഈ കാർ പ്രദർശിപ്പിച്ചിരിക്കുന്നത്. സുരക്ഷാ ലംഘനങ്ങൾ നിരീക്ഷിക്കാൻ എ.ഐ സംവിധാനത്തിലൂടെ ഈ കാറിന് കഴിയും. ട്രാഫിക് നിയമങ്ങൾ ലംഘിക്കുന്ന വാഹനങ്ങളുടെ നമ്പർ പ്ലേറ്റുകൾ തിരിച്ചറിയാൻ സഹായിക്കുന്ന സാങ്കേതിക വിദ്യകൾ ഇതിലുണ്ട്. ആറ് ഇൻ കാമറകൾ വഴി മുഖഭാവങ്ങൾ നിരീക്ഷിച്ച് ആളുകളെ തിരിച്ചറിയാനും അവരുടെ പെരുമാറ്റം നിർണയിക്കാനും ഇതിന് കഴിയും. 

Read Also - വരാനിരിക്കുന്നത് നീണ്ട അവധി, ആകെ നാല് ദിവസം ലഭിക്കും! ദേശീയദിനവും വിമോചന ദിനവും; പൊതു അവധിയുമായി കുവൈത്ത്

ഡാറ്റ വിശകലനം ചെയ്യാനും അതിെൻറ റിസൾട്ട് കമാൻഡ് ആൻഡ് കൺട്രോൾ സെൻററിലേക്ക് അയക്കാനും ഈ സംവിധാനത്തിന് കഴിയും. ഇതിലൂടെ പിടികിട്ടാതെ നടക്കുന്ന കുറ്റവാളികളെ വരെ കണ്ടെത്താൻ കഴിയും. അതായത് വാഹനത്തിൽ സഞ്ചരിക്കുന്നവരെ അതിസൂക്ഷ്മമായി നിരീക്ഷിച്ച് അവരുടെ മുഖഭാവങ്ങളിൽനിന്ന് ആളെ തിരിച്ചറിയാൻ കഴിയുമെന്നർത്ഥം. ഒരു കുറ്റകൃത്യവും നിയമലംഘനവും നിയമത്തിെൻറ കണ്ണുവെട്ടിച്ച് നടക്കില്ല. കാറിെൻറ ടോപ്പിലാണ് ഡ്രോൺ കാമറ. ആവശ്യം വരുേമ്പാൾ കാറിെൻറ മുകൾ ഭാഗത്തെ മൂടി തുറന്ന് ഈ കാമറ പറന്നുയരും. അത് ക്രിമിനൽ പ്രശ്‌നങ്ങൾ ഉണ്ടാകുന്ന സ്ഥലങ്ങളിൽ മുഴുവൻ പറന്ന് ദൃശ്യങ്ങൾ പകർത്തും. വെടിവയ്പ്പ് പോലുള്ള സംഭവമുണ്ടായാൽ ദൂരെ നിന്ന് സ്ഥലത്തിെൻറ ഫോട്ടോ എടുക്കുന്നതിനും പട്രോളിങ്ങിന് ആവശ്യമായ ഡാറ്റ ശേഖരിക്കുന്നതിനും ഡ്രോൺ നേരിട്ട് പറക്കും. ജിദ്ദയിലെ കിങ് അബ്ദുല്ല ഇക്കണോമിക് സിറ്റിയിൽ കഴിഞ്ഞ ഡിസംബറിൽ പ്രവർത്തനം ആരംഭിച്ച ലൂസിഡ് കാർ ഫാക്ടറിയിലാണ് ആർട്ടിഫിഷ്യൽ ഇൻറലിജൻസ് സാങ്കേതിക സംവിധാനമുള്ള ഈ ഇലക്ട്രിക് സുരക്ഷാ വാഹനം നിർമിച്ചത്. പ്രതിവർഷം 5,000 കാറുകൾ നിർമിക്കും. ഭാവിയിൽ പ്രതിവർഷം 1,55,000 ഇലക്ട്രിക് കാറുകളുടെ നിർമാണത്തിലേക്ക് ക്രമേണ എത്താനും പദ്ധതിയിട്ടിട്ടുണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

Latest Videos
Follow Us:
Download App:
  • android
  • ios