കേസുമായി ബന്ധപ്പെട്ട് രണ്ട് പൗരന്മാരെ അറസ്റ്റ് ചെയ്തു. ഇവര്‍ക്കെതിരെ നിയമാനുസൃത നടപടികള്‍ പൂര്‍ത്തിയാക്കി കേസ് പബ്ലിക് പ്രോസിക്യൂട്ടര്‍ക്ക് കൈമാറി.

അല്‍ജൗഫ്: സൗദി അറേബ്യയിലെ ജൗഫ് പ്രദേശത്ത് നിന്ന് നിരോധിത ലഹരി ഗുളികകള്‍ പിടിച്ചെടുത്തു. ഇത്തരത്തില്‍ 11 മില്യന്‍ (1.1 കോടി) നിരോധിക്കപ്പെട്ട ലഹരി ഗുളികകള്‍ പിടിച്ചെടുത്തതായി ആന്റി നാര്‍ക്കോട്ടിക് ഡയറക്ടറേറ്റ് അറിയിച്ചു. 11 മില്യന്‍ ഗുളികയ്‌ക്കൊപ്പം 24.8 കിലോഗ്രാം ഹാഷിഷും പിടികൂടി.

കേസുമായി ബന്ധപ്പെട്ട് രണ്ട് പൗരന്മാരെ അറസ്റ്റ് ചെയ്തു. ഇവര്‍ക്കെതിരെ നിയമാനുസൃത നടപടികള്‍ പൂര്‍ത്തിയാക്കി കേസ് പബ്ലിക് പ്രോസിക്യൂട്ടര്‍ക്ക് കൈമാറി. രാജ്യത്തിന്റെ സുരക്ഷിതത്വത്തെയും യുവാക്കളുടെ ഭാവിയെയും ബാധിക്കുന്ന കുറ്റകൃതമാണ് കള്ളക്കടത്തെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ മുഹമ്മദ് അല്‍ നാജിദി അറിയിച്ചു. 

ലഹരിമരുന്ന് കടത്ത്; കുവൈത്തില്‍ മൂന്ന് വിദേശികള്‍ പിടിയില്‍

കുവൈത്ത് സിറ്റി: ലഹരിമരുന്ന് കടത്തുമായി ബന്ധപ്പെട്ട് മൂന്നു പേരെ ലഹരിമരുന്ന് വിരുദ്ധ വിഭാഗം അറസ്റ്റ് ചെയ്തു. ഇതില്‍ ഒരാള്‍ സൗദി സ്വദേശിയാണ്. ഏഴ് കിലോഗ്രാം ലിറിക പൊടിയും അത് നിറക്കുന്നതിനായി 10,000 ക്യാപ്‌സ്യൂളുകളുമാണ് ഇവരുടെ പക്കല്‍ നിന്ന് പിടികൂടിയത്. അറസ്റ്റിലായവരെ തുടര്‍ നിയമ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.