കുടുംബത്തോടൊപ്പം കടലിൽ കുളിക്കുകയായിരുന്ന 11 വയസ്സുകാരിയെ സ്രാവ് ആക്രമിച്ചു. സ്രാവിന്‍റെ ആക്രമണത്തിൽ പരിക്കേറ്റു. പ്രദേശവാസികളുടെയും ദൃക്സാക്ഷികളുടെയും വിവരമനുസരിച്ച് ചെറിയ റീഫ് ഷാർക്കാണ് കുട്ടിയെ ആക്രമിച്ചതെന്നാണ് കരുതുന്നത്.
കുവൈത്ത് സിറ്റി: കുവൈത്തിലെ അൽ സൂർ ബീച്ചിൽ കുടുംബത്തോടൊപ്പം കടലിൽ കുളിക്കുകയായിരുന്ന 11 വയസ്സുള്ള കുവൈത്തി പെൺകുട്ടിയെ സ്രാവ് ആക്രമിച്ചതായി വിവരം. പ്രദേശവാസികളുടെയും ദൃക്സാക്ഷികളുടെയും വിവരമനുസരിച്ച് ചെറിയ റീഫ് ഷാർക്കാണ് കുട്ടിയെ ആക്രമിച്ചതെന്നാണ് കരുതുന്നത്. സംഭവത്തിൽ കുട്ടിക്ക് പരിക്കേറ്റെങ്കിലും ജീവന് അപകടമില്ലെന്നാണ് റിപ്പോർട്ട്.
സംഭവം നടന്നതോടെ ബീച്ചിലുണ്ടായിരുന്നവരിൽ ഭയക്കുകയും ആളുകൾ കരയിലേക്ക് നീന്തിക്കയറുകയുമായിരുന്നു. അടിയന്തര സേവന വിഭാഗങ്ങളും ആംബുലൻസ് സംഘവും സ്ഥലത്തെത്തി കുട്ടിക്ക് പ്രാഥമിക ചികിത്സ നൽകി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിന്റെ സാഹചര്യങ്ങൾ അധികൃതർ പരിശോധിച്ചുവരികയാണ്.


